അച്ചാടൻമല ഉരുൾപൊട്ടൽ ഭീഷണിയിൽ; കാരണം ചെങ്കൽക്വാറികളെന്ന് നാട്ടുകാർ

മലപ്പുറം വള്ളുവമ്പ്രം അച്ചാടന്‍മല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. മീറ്ററുകളോളം നീളത്തിലാണ്  മലയില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ 20 വര്‍ഷമായി തുടരുന്ന ചെങ്കല്‍ ക്വാറികളാണ് വിള്ളലുകള്‍ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

രണ്ടാള്‍പ്പൊക്കത്തിലാണ് പ്രദേശത്ത് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. മീറ്ററുകളോളം നീളത്തില്‍ ഇവ പടര്‍ന്നുകിടക്കുന്നു. ദിവസേന വിള്ളലിന്റെനീളവുംആഴവുംകൂടുന്നുണ്ടെന്നാണ്നാട്ടുകാരുടെ കണ്ടെത്തല്‍. ഏത് സമയവുംഉരുള്‍പൊട്ടാന്‍സാധ്യതയുള്ള സ്ഥലത്ത് ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്.

25 ഏക്കറിലായിപത്തോളംചെങ്കല്‍ക്വാറികളാണ് അച്ചാടന്‍മലയില്‍ സജീവമായുള്ളത്. ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ സമര്‍പ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ ദുരന്ത നിവാരണ അതോരിറ്റിയേയും, ജിയോളജി വകുപ്പിനെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും ഫലപ്രദമായ നടപടി ഇതുവരെയുണ്ടായിട്ടില്ല.