മൊബൈല്‍ നെറ്റ്് വര്‍ക്കുകള്‍ പരിധിക്ക് പുറത്ത്; മൂന്നാംതോട് നിവാസികള്‍ ദുരിതത്തില്‍

മൊബൈല്‍ നെറ്റ്് വര്‍ക്കുകള്‍ പരിധിക്ക് പുറത്തായതോടെ കോട്ടയം തിടനാട് പഞ്ചായത്തിലെ മൂന്നാംതോട് നിവാസികള്‍ ദുരിതത്തില്‍. സ്വകാര്യ മൊബൈല്‍ 

കമ്പനികളുടെ ടവറുകള്‍ പ്രദേശത്തുണ്ടെങ്കിലും ടുജി സേവനം മാത്രമാണ് നാട്ടുകാര്‍ക്ക് ലഭിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തിലായി. 

ഈരാറ്റുപേട്ട നഗരത്തില്‍ നിന്ന് കേവലം രണ്ട് കിലോമീറ്റര്‍ അകലെയാണ് മൂന്നാംതോട്. മുക്കിലും മൂലയിലും മൊബൈല്‍ കമ്പനികളുടെ ടവറുകളുണ്ട് പക്ഷെ റേഞ്ചില്ല.  വീടിനകത്ത് കയറിയാല്‍ മൊബൈലില്‍ റേഞ്ച് ഒറ്റകട്ട മാത്രം. റേഞ്ചിന്‍റെ പരിധി കൂടണമെങ്കില്‍ കുന്ന് കയറണം. ക്ലാസ് തുടങ്ങിയതോടെ നാട്ടില്‍ മികച്ച റേഞ്ചുള്ള ഏക പ്രദേശമായ കലുങ്കിന് കീഴെയാണ് വിദ്യാര്‍ഥികളെല്ലാം. ഫോര്‍ജി സേവനമെന്ന് പറഞ്ഞു കേട്ടതല്ലാതെ മൂന്നാംതോടുകാര്‍ക്ക് അനുഭവിക്കാന്‍ യോഗമില്ല. ഭൂരിഭാഗം സമയവും പരിധിക്ക് പുറത്തായ ബിഎസ്എന്‍എല്‍ നല്‍കുന്നത് ടുജി സേവനം. ഗതിക്കെട്ട് ചിലര്‍ കേബിള്‍ ടിവിയുടെ ഇന്‍റര്‍നെറ്റ് തിരഞ്ഞെടുത്തെങ്കിലു തുടര്‍ച്ചയായ വൈദ്യുതി മുടക്കം തിരിച്ചടിയായി. 

മൊബൈല്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്നാണ് എംഎല്‍എ ഉള്‍പ്പെടെയുള്ളളവര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.