ഉപ്പുകലര്‍ന്ന മണ്ണില്‍ കരനെല്‍കൃഷി; നൂറ് മേനി വിളയിച്ച് യുവതീ യുവാക്കളുട കൂട്ടായ്മ

ഉപ്പുകലര്‍ന്ന മണ്ണില്‍ നടത്തിയ കരനെല്‍കൃഷിയില്‍ 100 മേനി വിളയിച്ച് യുവതീ യുവാക്കളുട കൂട്ടായ്മ. കൊച്ചിയുടെ തീരമേഖലയായ  മാല്യങ്കരയിലാണ് അഴിമുഖത്തോട് ചേര്‍ന്ന പ്രദേശത്ത് നെല്‍കൃഷിയില്‍ വിജയംകൊയ്തതത്..

കടലും കായലും ഒന്നിക്കുന്നിടത്ത് നെല്‍ വിത്തിറക്കി ഒടുവില്‍ 100 മേനി കൊയ്തെടുത്തു. നെല്‍കൃഷിയുടെ വിജയകഥ കൊച്ചി മുനമ്പം അഴിമുഖത്തോട് ചേര്‍ന്നിരിക്കുന്ന മാല്യങ്കരയില്‍ നിന്നാണ്..

ചരിത്രത്തിലപൂര്‍വമായിരിക്കും ഉപ്പുകലര്‍ന്നമണ്ണില്‍ നെല്‍വിത്തിറക്കി വിളയിച്ചെടുക്കുന്നത്.....ഒരു സംഘം യുവതിയുവാക്കളുടെ ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് എല്ലാത്തിനും പിന്നില്‍. ലോക്ഡൗണ്‍ സമയത്ത് അതിജീവന എന്ന സംഘടന പ്രവര്‍ത്തനം.

ഓരേക്കറോളം സ്ഥലത്ത് വിതച്ച ഉമ വിത്താണ്  വിളഞ്ഞത്. ഭാവിയിത്ലഡ കൂടുതല്‍ ഇടത്തേക്ക് കൃഷി വ്യാപിപ്പികും.

ആഘോഷമായി കൊയ്തെടുക്കാന്‍ തീരുമാനിച്ചെങ്കിലും. കോവിഡ് നിയന്ത്രണങ്ങളും നിരോധനാജ്ഞയും വന്നതോടെ ആള്‍ക്കൂട്ടം ഒഴിവാക്കിയായിരുന്നു കൊയ്ത്ത്.