സാമൂഹ്യവിരുദ്ധരുടെ താവളമായി ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍; പ്രതിഷേധം

സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി ഇടുക്കി ശാന്തമ്പാറയിലെ റവന്യൂവകുപ്പ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍. കാടുകയറിയ  പ്രദേശത്ത്  ഇഴജന്തുക്കളുടെ ശല്ല്യവുമുണ്ട്. അധികൃതര്‍ ഇടപെട്ട് പരിസരം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ മുടക്കി പണികഴിപ്പിച്ചതാണ് ശാന്തമ്പാറ പി ഡബ്ല്യൂ ഡി ഓഫീസിന് സമീപത്തുള്ള ഈ ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍. എന്നാല്‍ നിലവില്‍ ആളും അനക്കവുമില്ലാതെ അനാഥമായി കിടക്കുന്ന കെട്ടിടങ്ങളില്‍ കാടുമൂടി.    ലഹരി ഉപയോഗിക്കുന്നതിന്  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഈ കെട്ടിടങ്ങളില്‍ എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ഇത് കണ്ട ഭാവമില്ല. പഞ്ചായത്ത് ഇടപെട്ട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും കാടുകള്‍ വെട്ടിത്തെളിക്കുന്നതിനും, കെട്ടിടങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കണമെന്നുമാണ് ആവശ്യം.