നെടുമുടി–കരുവാറ്റ പാലം പണി നിലച്ചു; സമരത്തിനൊരുങ്ങി നാട്ടുകാര്‍

ആലപ്പുഴയിൽ നെടുമുടി - കരുവാറ്റ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ  നിർമ്മാണം നിലച്ചിട്ട്  മൂന്നുമാസം. സ്കൂൾ കുട്ടികൾ ഉൾപ്പെടെ കടത്ത്‌ വള്ളത്തെ ആശ്രയിക്കുന്ന നാട്ടിൽ, പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചില്ലെങ്കിൽ സമരപരിപാടികൾ തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം 

ദേശീയപാതയിൽ കരുവാറ്റ, വഴിയമ്പലത്തുനിന്ന്- എ.സി റോഡിലെ നെടുമുടിയിൽ എത്തുന്നതാണ് നെടുമുടി -കരുവാറ്റ റോഡ്. യാത്രാ ദൂരത്തിൽ 17 കിലോമീറ്ററോളം ലഭിക്കാവുന്ന വഴി. എന്നാൽ കുറിച്ചിക്കൽ കടവ് പാലത്തിന്റെ പണി നിർത്തിവെച്ചിട്ട് ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞു. തൊഴിൽ തർക്കങ്ങളെതുടർന്ന് 2017 നവംബറിലും  രണ്ടാഴ്ചയോളം നിർമ്മാണം നിലച്ചിരുന്നു. അടിയന്തരമായി പ്രശ്നം പരിഹരിച്ച് പാലത്തിന്റെ പണി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

200 മീറ്റർ നീളത്തിൽ ലീഡിങ് ചാനലിൽ നിർമ്മിച്ചിരിക്കുന്ന പാലത്തിന് 28.25 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്ന്സ്പാനുകളിൽ ആറെണ്ണം പൂർത്തിയായി. മൂന്നു സ്പാന്നുകളിൽ കോൺക്രീറ്റ് ഉൾപ്പെടെയുള്ള ജോലികളും ബാക്കിയാണ്