നിറയെ കുഴികൾ; കാൽനട യാത്ര പോലും അസാധ്യം; ഇടപെടൽ കാത്ത് കൈനകരി

എ.സി. റോഡില്‍ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സമാന്തരപാതയായി ഉപയോഗിക്കുന്ന കൈനകരി പഞ്ചായത്ത് റോഡ് തകർന്നു. കാൽനട യാത്ര പോലും അസാധ്യമാകുന്ന തരത്തിൽ റോഡരികിൽ വലിയ കുഴികളും രൂപപ്പെട്ടു, കൈനകരി സൊസൈറ്റി പാലം പുനർനിർമിക്കുമെന്ന വാഗ്ദാനം വർഷങ്ങളായി നടന്നിട്ടില്ല  AC റോഡിലെ കൈനകരി ജങ്ഷനിൽ നിന്ന് തുടങ്ങുന്ന ഈ റോഡ് തകർന്നിട്ട് വർഷങ്ങളായി.എസി റോഡ് നവീകരണത്തിൻ്റെ ഭാഗമായി ഗതാഗതം ഈ റോഡിലൂടെ തിരിച്ചു വിട്ടിരിക്ക കയാണിപ്പോൾ. 

കെ.എസ് .ആർ ടി സി ബസുകളും കുട്ടനാട്ടിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളും അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. 12 മീറ്റർ വീതിയുള്ള റോഡാണ് ലക്ഷ്യമിട്ടതെങ്കിലും നിലവിൽ ആറ് മീറ്ററാണ് വീതി.  നേരത്തെ ജലഗതാഗതം നിന്നിരുന്ന സൊസൈറ്റി തോട് പുല്ലും പായലും മൂടി. സൊസൈറ്റി പാലം പുനർനിർമിക്കുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല  സഞ്ചാരയോഗ്യമായ പാതയുണ്ടാകാൻ പൊതുമരാമത്ത് വകുപ്പിൻ്റെ ഇടപെടൽ കാത്തിരിക്കയാണ് നാട്ടുകാർ 

kainakary road