ട്രേഡ് യൂണിയന്‍ തര്‍ക്കം: കെട്ടിടനിർമാണം നിലച്ച് തുറവൂർ താലൂക്ക് ആശുപത്രി

ട്രേഡ് യൂണിയന്‍ തര്‍ക്കത്തെത്തുടര്‍ന്ന് ആലപ്പുഴ തുറവുർ താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമാണം നിലച്ചു. കൂടുതൽ പ്രാദേശിക തൊഴിലാളികളെ ജോലിക്കെടുക്കണമെന്നാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം. കിഫ് ബിയിൽ നിന്ന് അനുവദിച്ച 51 കോടിയിലധികം രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രിക്കായി ബഹുനിലകെട്ടിടം നിർമിക്കുന്നത്. 

ദേശീയ പാതയ്ക്കരികിൽ സ്ഥിതി ചെയുന്ന തുറവൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമാണം മുടങ്ങിയിട്ട് 10 ദിവസമായി. കൂടുതൽ പ്രാദേശിക തൊഴിലാളികളെ ജോലിക്ക് നിർത്തണമെന്ന യൂണിയനുകളുടെ ആവശ്യം കരാറുകാരൻ അംഗീകരിക്കാത്തതിനെ തുടർന്ന് നിർമാണ ജോലി തൊഴിലാളികൾ തടസപ്പെടുത്തി.CITU, Aituc, intuc, bms യൂണിയനുകളാണ് സമരരംഗത്ത്.നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.സാങ്കേതിക പരിജ്ഞാനമുള്ളവരെ കൂടുതൽ ആവശ്യമുള്ളതിനാൽ പ്രാദേശിക തൊഴിലാളികളുടെ എണ്ണം കൂട്ടാൻ സാധിക്കില്ലെന്ന് കരാറുകാർ. 

കിഫ്ബി അനുവദിച്ച 51.40 കോടി രൂപ ഉപയോഗിച്ചാണ് ആ ശുപ്രതി കെട്ടിട നിർമാണം. അഞ്ചാം നിലയുടെ മേൽത്തട്ട് വാർക്കുന്ന ജോലികളാണ് നടക്കാനിരുന്നത്. അടുത്ത ഏപ്രിലിൽ കെട്ടിടം കൈമാറുന്നതിനായി ധ്രുതഗതിയിൽ നിർമാണം നടത്തി വരികയായിരുന്നു. ട്രോമാകെയർ യൂണിറ്റ്. നാല് മേജർ ഓപ്പറേഷൻ തീയറ്ററുകളഅ‍, ,മൂന്നു നിലകളില്‍ വാര്‍ഡുകള്‍ എന്നിങ്ങനെയുള്ള സജ്ഝീകരണങ്ങളാണ് കെട്ടിട സമുച്ചയയത്തില്‍ ഇവപ്രവർത്തന സജ്ജമായാൽ ജില്ലയിലെ മികച്ച സർക്കാർ ആതുരാലയമായി തുറവൂർ ആശുപത്രി മാറും.  തൊഴില്‍തര്‍ക്കം പരിഹരിക്കാൻ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.