പരാതി നൽകാനെത്തിയ യുവാവിന് പൊലീസ് സ്റ്റേഷനില്‍ മര്‍ദനം; ദൃശ്യങ്ങൾ

ആലപ്പുഴ വീയപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിന് മര്‍ദനം. എസ്ഐ സാമുവല്‍ മര്‍ദിച്ചതായി  വീയപുരം സ്വദേശി അജിത് ഡിവൈഎസ്പിക്ക് പരാതി നല്‍കി. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.