ചോറൂണിനിടെ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; കുഞ്ഞ് രക്ഷപെട്ടു

ആലപ്പുഴ കലവൂരില്‍ കുഞ്ഞിന്റെ ചോറൂണിനിടെ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അമ്മയ്ക്ക് പരുക്ക്. കലവൂര്‍ സ്വദേശി ആര്യയ്ക്കാണ് പരുക്കേറ്റത്. അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് അല്‍ഭുതകരമായി രക്ഷപെട്ടു. കുഞ്ഞിന്റെ സഹോദരനും തലയ്ക്ക് പരുക്കുണ്ട്. ആര്യയെയും മകനെയും ചെട്ടി‌കാ‌ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.