കാലടിയിലെ ഗതാഗത കുരുക്ക്; പരിഹാരത്തിനായി വകുപ്പുകളുടെ സംയുക്ത യോഗം ചേരും

block
SHARE

എറണാകുളം കാലടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി വകുപ്പുകളുടെ സംയുക്ത യോഗം ചേരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഈ മാസം 20ന് മന്ത്രി കാലടി സന്ദര്‍ശിക്കും. എം സി റോഡിലൂടെയുള്ള ദീര്‍ഘ ദൂര യാത്രക്കാരുടെയും വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെയും കാലങ്ങളായുള്ള യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. 

എറണാകുളം കാലടി വഴിയുള്ള യാത്രക്കാര്‍ക്ക് ദുരിതമാണ് ഈ ഗതാഗത കുരുക്ക്. എം.സി റോഡ് വഴിയുള്ള ദീര്‍ഘദൂര യാത്രക്കാരും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ പെടാറുണ്ട്. ഗാതാഗത കുരുക്ക് കാരണം പലര്‍ക്കും വിമാനയാത്ര മുടങ്ങുന്നതും പതിവാണ്. ഈ മാസം 20 ന് കാലടി സന്ദര്‍ശിച്ച് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കാലടി ടൗണ്‍ റസിഡസ്ന്‍സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.  കാലടിയില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നുണ്ടെങ്കിലും ടൗണിന് വീതി കുറവായതിനാല്‍ ഗതാഗത കുരുക്കിന് പരിഹാരമാകില്ലെന്നാണ് വിലയിരുത്തല്‍. കാലടിയ്ക്ക് പുറമേ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന അങ്കമാലിയും ആലുവയും മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. 

MORE IN CENTRAL
SHOW MORE