വഴിയോരത്ത് മാലിന്യം തള്ളി; വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

pala-waste
SHARE

പാലാ കൊല്ലപ്പളളി പിഴക് റൂട്ടിൽ വഴിയോരത്ത് സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. കടനാട് രാമപുരം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ ആനക്കല്ല് കോളനിക്ക് സമീപമാണ് മാലിന്യം തള്ളിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് രാമപുരം പൊലീസ് ഒരു വാഹനം കസ്റ്റഡിയിലെടുത്തു. 

കടനാട് പഞ്ചായത്ത് ഐങ്കൊമ്പ് ആനക്കല്ല് കോളനി ഭാഗത്ത് പ്രധാന റോഡിലെ ഓടയിലാണ് സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. കഴിഞ്ഞ രാത്രിയില്‍ ടാങ്കര്‍ ലോറിയിലെത്തിച്ച് മാലിന്യം ഓടയിലേക്ക് ഒഴുക്കുകയായിരുന്നു. മലിനജലം രാമപുരം പഞ്ചായത്ത് അതിര്‍ത്തിയിലേക്കും ഒഴുകിയെത്തിയിട്ടുണ്ട്. വാഹനങ്ങളില്‍ കൂടി പോലും സഞ്ചരിക്കുവാന്‍ കഴിയാത്ത വിധം അസഹനീയമായ ദുര്‍ഗന്ധത്തെ തുടർന്നാണ് നാട്ടുകാർ പരാതിപ്പെട്ടത്.

മാലിന്യം തള്ളിയ ഒരു ലോറി രാമപുരം പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെ പിടിച്ചെടുത്തിട്ടുണ്ട്. തിരക്ക് കുറവായ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കടനാട് പഞ്ചായത്ത് ആവശ്യപ്പെട്ടു. പഞ്ചായത്ത് ആരോഗ്യ വിഭാഗം ജീവനക്കാര്യത്തിൽ സ്ഥലത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

MORE IN CENTRAL
SHOW MORE