dairy-farmer

ക്ഷീര കർഷകരെ വേനൽ കെടുതിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യം. ക്ഷീരകർഷകർക്ക് വേനൽകാല ഇൻസെൻറീവ് അനുവദിക്കണമെന്നും ക്ഷീരോൽപാദക സംഘങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ മാനജേരിയൽ സബ്സിഡി അനുവദിക്കണമെന്നുമാണ് ആവശ്യം.  ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറു നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിരവധി ക്ഷീരകർഷകരുള്ള വൈക്കത്തെത്തി പ്രതിസന്ധി വിലയിരുത്തി .

ക്ഷീരകർഷക്ക്  വേനൽ ചൂടിൽ പശുപരിപാലനം വെല്ലുവിളി യാകുകയും പാലുൽപാദനം കുറയുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥർ വൈക്കത്ത് എത്തിയത്. ക്ഷീര സംഘങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. അടിയന്തര സർക്കാർ ഇടപെടൽ വേണമെന്നാണ് ആവശ്യം ഉയരുന്നത്.

കർഷകർക്ക് വേനൽകാല ഇൻസെൻ്റീവ് അനുവദിക്കണമെന്നും തണ്ണീർമുക്കം ബണ്ട് തുറന്ന് ജലാശയങ്ങളിൽ ഉപ്പുവെള്ളം കയറിയതിനാൽ  നല്ല പാലുൽപാദനം കുറഞ്ഞതോടെ സംഘങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായെന്നും ജീവനക്കാർക്ക് ശമ്പളമടക്കം കൊടുക്കാൻ സർക്കാർ ഇടപെടണമെന്നുമാണ് ആവശ്യം. വേനൽ കടുത്തതോടെ മാർച്ച് മാസം മുതൽ കോട്ടയം ജില്ലയിലെ പാലുൽപാദനത്തിൽ വൻ കുറവുണ്ട്.