‘ഡ്രീം ക്യാച്ചറി’ലൂടെ പ്രളയദുരിതാശ്വാസത്തിന് കുട്ടി കൈത്താങ്ങ്

പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താൻ കുട്ടികളുടെ കലാപ്രദർശനം. കൊച്ചി ദർബാർ ഹാൾ ആർട്ട് ഗാലറിയിലാണ് ഡ്രീം ക്യാച്ചർ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

അതിജീവനത്തിന്റെ സന്ദേശമാണ് ഡ്രീം ക്യാച്ചർ പകരുന്നത്. കനി ആർട്സ് സ്കൂളിലെ  23 കുട്ടികൾ വരച്ച 46 ചിത്രങ്ങളാണ്  പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിജീവനം പ്രമേയമാക്കി കുട്ടികൾ മണ്ണു കൊണ്ട് തയാറാക്കിയ ശിൽപമാണ് കലാപ്രദർശനത്തിന്റെ പ്രധാന ആകർഷണം. പ്രദർശനം കണ്ടവരുടെയെല്ലാം നല്ല വാക്കുകളാണ് ഈ കുഞ്ഞു കലാകാരന്മാരുടെ പ്രചോദനം. ചിത്രകലാധ്യാപകരായ മോനയും രതീഷും ചേർന്നാണ് പ്രദർശനത്തിലേക്ക് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. കുഞ്ഞു കലാകാരന്മാർക്ക് പ്രചോദനം പകരാനും പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനും ലക്ഷ്യമിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.