കാട്ടാന ഭീതിയില്‍ മറയൂരിലെ കര്‍ഷകഗ്രാമങ്ങൾ

കാട്ടാന ഭീതിയില്‍ മറയൂരിലെ കര്‍ഷകഗ്രാമങ്ങള്‍.  കാട്ടാനക്കൂട്ടം ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചത് ഏക്കറുകണക്കിന് കൃഷി. വേനല്‍കാലമെത്തും മുന്‍പേ  കാട്ടാനകളെത്തിതുടങ്ങിയത് കര്‍ഷകര്‍ക്ക് തലവേദനയാകുന്നു. 

ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടം രാപകല്‍ വ്യത്യാസമില്ലാതെ മറയൂരിന്റെ ഉറക്കം കെടുത്തുകയാണ്. കാന്തല്ലൂര്‍ കീഴാന്തൂര്‍ മേഖലകളില്‍  കഴിഞ്ഞ ദിവസം എത്തിയ ഇരുപത്തഞ്ചോളം വരുന്ന ആനക്കൂട്ടം ഏക്കറുകണക്കിന് കൃഷിവിളകളാണ് ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത്. പകല്‍ സമയത്ത്  കൃഷിഭൂമിക്ക്  സമീപത്തെ ഗ്രാന്റീസ് തോട്ടത്തിനുള്ളില്‍ നിലയുറപ്പിച്ച കാട്ടാനകൂട്ടത്തെ മണിക്കൂറുകള്‍ക്കൊണ്ടാണ് വനാതിര്‍ത്തിയിലേക്ക് തുരത്തിയത്. ബീന്‍സ്,കാരറ്റ്,വാഴ,വെളുത്തുള്ളി,ബീറ്റ്‌റൂട്ട് തുടങ്ങിയ വിളകളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്.

മൂന്നും നാലും മാസം നീണ്ട അദ്ധ്വാനത്തിന്റെ ഫലം ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കുന്ന കാഴ്ച . രാത്രികാലങ്ങളില്‍ മറയൂര്‍ കാന്തല്ലൂര്‍  ഗ്രാമത്തിലുള്ളവര്‍ തീ കൂട്ടി കാവലിരുന്നാണ് ആനകളെ ഓടിച്ചിരുന്നത്.  കാട്ടാനകളെ തടയാന്‍ കാരയൂര്‍ ചന്ദന റിസര്‍വില്‍   4 കിലോമീറ്റര്‍ പ്രദേശത്ത്  8 ലക്ഷം  രൂപ മുടക്കി വനംവകുപ്പ് സൗരോര്‍ജ വേലി സ്ഥാപിച്ചിരുന്നു. വേലി ഫലപ്രദമായിരുന്നെങ്കിലും ആനകള്‍ ഇപ്പോള്‍ വേലിയില്ലാത്ത സ്ഥലം കണ്ടെത്തി സ്വകാര്യ ഭൂമിയിലൂടെയാണ് കീഴാന്തൂര്‍ കൃഷിതോട്ടത്തില്‍ എത്തുന്നത്. കാട്ടാനകള്‍ കൃഷിതോട്ടത്തില്‍ ഇറങ്ങാതിരിക്കാനുള്ള ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്ന് കര്‍ഷകര്‍ പറഞ്ഞ