പുലി ഭീതിയിൽ കുമളി സ്പ്രിംഗ് വാലി മേഖല; കാട്ടുപൂച്ചയെന്ന് വനം വകുപ്പ്

പുലി ഭീതിയിൽ കുമളി സ്പ്രിംഗ് വാലി മേഖല. സ്പ്രിംഗ് വാലിയിൽ പുലിയിറങ്ങി നായ്ക്കളെ കൊന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ കാട്ടുപൂച്ചയാണ് നാട്ടിലിറങ്ങിയതെന്നു  വനം വകുപ്പ് അറിയിച്ചു.  വനം വകുപ്പ് നടപടി  സ്വീകരിച്ചില്ലെങ്കിൽ വനപാലകരെ തടയുമെന്ന് നാട്ടുകാർ .

പുലർച്ചെ 3 മണിയോടെ സ്പ്രിംഗ്  വാലിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ പറയുന്നു. സ്പ്രിംഗ് വാലി ആലഞ്ചേരിയിൽ ജോളി ജോസഫിൻ്റെ 2 നായ്ക്കളെ ഇവിടെ ചത്ത നിലയിൽ കണ്ടെത്തി.  

വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂച്ചപ്പുലിയാവാം എത്തിയതെന്നാണ് നിഗമനം. സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് 

പരിശോധന നടത്തും. കഴിഞ്ഞ ദിവസം അണക്കര മേഖലയിലും സമാനമായ സംഭവം നടന്നിരുന്നു. സ്പ്രിംഗ് വാലിയിൽ സന്ധ്യയ്ക്കു ശേഷം റോഡിലിറങ്ങാൻ പോലും ഭീതിയാണ് എന്ന് നാട്ടുകാർ പരാതിപ്പെട്ടു. അടിയന്തിരമായി വനം വകുപ്പ് നടപടികൾ സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.

വന്യ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതും പ്രദേശത്തെ പതിവ് കാഴ്ച്ചയാണ്.