വന്യമൃഗശല്യം; നാടും കൃഷിയും ഉപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ; കണ്ണീർ

വന്യമൃഗങ്ങളുടെ ശല്യത്താല്‍ പൊറുതിമുട്ടി കോതമംഗലം തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം താമസിക്കുന്ന കര്‍ഷകര്‍. ഏക്കറുക്കണക്കിന് കൃഷിയാണ് മൃഗങ്ങള്‍ ദിവസവും നശിപ്പിക്കുന്നത്. പരാതി നല്‍കിയാലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

എഴുപത് വര്‍ഷമായി ബേബി മാത്യുവിന്റെ കുടുംബം കൃഷി ചെയ്യുന്ന സ്ഥലമാണിത്. വാഴയും കൊക്കോയും തേങ്ങും കവുങ്ങും നിറഞ്ഞുനിന്നിരുന്ന പറമ്പ്. അഞ്ച് വര്‍ഷമായി ഇതാണ് ഇവിടുത്തെ സ്ഥിതി. കാടിറങ്ങുന്ന ആനക്കൂട്ടം മാത്രമല്ല കൃഷി നശിപ്പിക്കുന്നത്. മലയണ്ണാനും കാട്ടുപന്നിയും കുരങ്ങന്‍മാരുമെല്ലാം കര്‍ഷകരുടെ സ്വൈര്യം കെടുത്തുന്നു. ഫെന്‍സിങ്ങ് കാര്യക്ഷമമല്ലെന്നാണ് പരാതി.  

വന്യമൃഗങ്ങളുടെ ശല്യം കാരണം ജനിച്ചുവളര്‍ന്ന നാടും ഉപജീവനമാര്‍ഗമായ കൃഷിയും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. സര്‍ക്കാരിന്റെ ഇടപെടലിലാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ. 

MORE IN KERALA