പ്രളയക്കെടുതി; ആനക്കയം ആദിവാസികോളനിക്കാരുടെ പുനരധിവാസം വൈകുന്നു

പ്രളയക്കെടുതിയില്‍ പെരുവഴിയിലായ അതിരപ്പിള്ളി ആനക്കയം ആദിവാസികോളനിക്കാരുടെ പുനരധിവാസം വൈകുന്നു. ഷോളയാറില്‍ കെ.എസ്.ഇ.ബിയുടെ ക്വാര്‍ട്ടേഴ്സില്‍ ഞെങ്ങിഞെരുങ്ങി കഴിയുന്നത്  എണ്‍പത്തിയെട്ടുപേരാണ്.

മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടലിനിടെ ഇവരുടെ കിടപ്പാടം മണ്ണിനടിയിലായി. മൂന്നു മാസമായി താമസം ദുരിതാശ്വാസ ക്യാംപിലാണ്. കെ.എസ്.ഇ.ബിയുടെ

ക്വാര്‍ട്ടേഴ്സില്‍. 12 ക്വാര്‍ട്ടേഴ്സുകള്‍. ഇതില്‍ താമസിക്കുന്നത് 88പേര്‍. ഒരു ക്വാര്‍ട്ടേഴ്സില്‍തന്നെ മൂന്നും നാലും കുടുംബങ്ങള്‍. ഹോസ്റ്റലുകളിൽ കഴിയുന്ന പ്രായ പൂർത്തിയായ പെൺകുട്ടികൾ അടക്കമുള്ള 25വിദ്യാർഥികൾ എത്തുന്പോള്‍ അവരെ താമസിപ്പിക്കാന്‍ ഇടമില്ല. പുതിയ വീടു

വയ്ക്കാന്‍ ഭൂമി കണ്ടെത്താന്‍ ആനയക്കയം കോളനിയിലെ മൂപ്പനോട് വനംവകുപ്പ്ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുപ്രകാരം ഭൂമി കണ്ടെത്തി. പക്ഷേ, തുടര്‍നടപടി

ഉണ്ടായില്ല.  അടുത്ത മഴയ്ക്കു മുന്പെങ്കിലും മാറി താമസിക്കാൻ വീട് വേണമെന്നാണ് ഇവരുടെ ആവശ്യം.

കലാവസ്ഥാ വ്യതിയാനം മൂലം  വനവിഭവങ്ങള്‍ വേണ്ടത്ര കിട്ടാനില്ല.തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനവും നിലച്ചു.

ഇതോടെ, ഇവര്‍ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. സർക്കാർ ദുരിതാശ്വാസക്യാംപുകളിലേക്ക് നൽകിയിരുന്ന ഭക്ഷ്യധാന്യങ്ങളും സുമനസുകളുടെ സഹായവുമായിരുന്നു ഇതുവരെ ആശ്രയം.