പ്രളയാന്തര രോഗപ്രതിരോധം; മലയാള മനോരമ മെഡിക്കൽ ക്യാംപുകളിൽ വൻ ജനപങ്കാളിത്തം

പ്രളയാനന്തര രോഗപ്രതിരോധം ലക്ഷ്യമിട്ട് മലയാള മനോരമ നടത്തുന്ന മെഡിക്കൽ ക്യാംപുകളിൽ  വൻ ജനപങ്കാളിത്തം.  'കൂടെയുണ്ട് നാട്' പദ്ധതിയുടെ ഭാഗമായാണ് സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നത്

ആലപ്പുഴ നെടുമുടി പഞ്ചായത്തിലെ ചെമ്പും പുറത്ത് നടന്ന ക്യാംപിലേക്ക് രാവിലെ തന്നെ എത്തിയത് നുറുകണക്കിന് നാട്ടുകാരാണ്. പ്രളയാനന്തരം രോഗം പിടിപെട്ടവർക്ക് ആശ്വാസമേകുകയാണ് കുട്ടനാട്ടിലെ ഓരോ മെഡിക്കൽ ക്യാംപുകളും. ക്യാംപിനെത്തുന്നവർക്ക് സൗജന്യമായി മെഡിക്കൽ കിറ്റും പ്രതിരോധ ഗുളികകളും വിതരണം ചെയ്യുന്നുണ്ട്.

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ഇന്ന് പരിശോധന നടന്നുന്നത്. 

ആലപ്പുഴ ജില്ലയിൽ ഇതിനകം പതിനഞ്ച് ക്യാംപുകൾ പൂർത്തിയായി. നാളെ കുമരകം വരമ്പിനകത്തും  കോഴിക്കോട് ചേളന്നൂരിലുമാണ് മലയാള മനോരമയുടെ മെഡിക്കൽ ക്യാംപ്.