പ്രളയത്തിനുപിന്നാലെ പൊടിയില്‍ മുങ്ങി കൊച്ചി നഗരം

പ്രളയത്തിനുപിന്നാലെ പൊടിയില്‍ മുങ്ങി കൊച്ചി നഗരം. വഴിയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും വ്യാപാരസ്ഥാപനങ്ങളിലുമുള്ളവരാണ് പൊടിയുടെ തീരാദുരിതം ഏറ്റുവാങ്ങുന്നവര്‍ . പഠനാവശ്യത്തിനായി കൊച്ചിയിലെത്തിയ കണ്ണൂരുകാരി നെബുല തയാറാക്കിയ എന്റെ വാര്‍ത്തയിലേക്ക്.

വൈറ്റില. സംസ്ഥാനത്തെതന്നെ ഏറ്റവും തിരക്കേറിയ ജംക്ഷന്‍. മേല്‍പാലവും മെട്രോയുമെല്ലാമായി ഒരുപാട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമാണ്. പക്ഷെ ഒരു രക്ഷയുമില്ലാത്തയത്ര പൊടിയാണ് എവിടെയും. ദിവസവും  ഇവിടെനിന്ന് തെക്കുവടക്ക് യാത്രചെയ്യുന്നത് എന്നെപോലെ എത്രയോപേരാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആരും തടസം നില്‍ക്കുന്നില്ല. പക്ഷെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഒരുപാടുപേരെ കൊണ്ടെത്തിക്കുന്ന വിഷയമായിട്ടും എന്തുകൊണ്ട് കൊച്ചിക്കാർ ഈ പൊടിശല്യത്തിന് ഒരുപോംവഴി കാണുന്നില്ലായെന്നാണ് ഇവിടെയെത്തിയ ഞങ്ങൾ കണ്ണൂരുകാരടക്കമുള്ളവരുടെ സംശയം.

നഗരസഭയെങ്കിലും ഇടപെട്ട് തിരക്കേറിയരണ്ടുനേരം റോഡില്‍ വെള്ളം തളിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളു. എന്നിട്ടും എന്തുകൊണ്ടാണ് ഈ അനാസ്ഥ. വൈറ്റിലയ്ക്കപ്പുറമുള്ള കുണ്ടന്നൂരിലും തൊട്ടപ്പുറത്ത് മരടിലും പേട്ടയിലുമെല്ലാം ഇതുപോലെ ഗുരുതരമാണ് സ്ഥിതിയെന്ന് വൈറ്റിലവഴി കടന്നുവന്നവര്‍‌ ഞങ്ങളോട് പറഞ്ഞു.