മധ്യ തിരുവിതാംകൂറിലെ ആദ്യ അതിരാത്രം സമാപിച്ചു

Athirathram (3)
SHARE

മധ്യ തിരുവിതാംകൂറിലെ ആദ്യ അതിരാത്രം  സമാപിച്ചു. യാഗ ചടങ്ങുകൾക്ക് ശേഷം യജ്ഞശാല അഗ്നിക്ക് സമർപ്പിച്ചു.  യജമാനൻ 11 ദിവസം ഉപയോഗിച്ച ഉത്തരീയം ഉപേക്ഷിച്ച് പുതുവസ്ത്രം അണിഞ്ഞതോടെ യാഗസമർപ്പണ ക്രിയകൾ ആരംഭിച്ചു. ആദ്യം  ഉദയനീയേഷ്ടി യാഗവും തുടർന്ന് മൈത്രാ വരുണേഷ്ടിയും.  3 അഗ്നികളെയും തന്‍റെ അരണിയിലേക്കാവാഹിച്ചതോടെ യജമാനൻ സോമയാജി അധികാരത്തിൽ നിന്ന് അതിരാത്രയാജിയായി.  അരണി തലയിലെടുത്ത് പത്നിയേയും പ്രധാന ഋത്വിക്കുകളെയും കൂട്ടി  യാത്രയായി. പരികർമികൾ ശുദ്ധിക്രിയകൾ നടത്തി  യാഗ ശാല അഗ്നിക്ക് സമർപ്പിച്ചു. 

ഇനി യജമാനൻ ഇല്ലത്തേക്കുള്ള യാത്രക്കിടയിൽ അരണി കടഞ്ഞ് ദീപം തെളിച്ച് പൂർണാഹുതി നടത്തും. കൈതപ്രം കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയായിരുന്നു യജമാനൻ. പത്നി ഉഷപത്തനാടി യജമാന പത്നി. ഡോക്ടർ ഗണേഷ് ജോഗലേക്കർ ആയിരുന്നു മുഖ്യ ആചാര്യൻ. അതിരാത്രത്തിന് നാലുവർഷങ്ങൾക്ക് ശേഷം രാജസൂയം നടത്താനുള്ള പദ്ധതിയിലാണ് സംഘാടകർ.

Athirathram of Travancore has concluded

MORE IN CENTRAL
SHOW MORE