തൃക്കാക്കരയിൽ ഒന്നരലക്ഷം ദുരിതാശ്വാസ കിറ്റുകൾ തയ്യാറാക്കുന്നു

എറണാകുളം ജില്ലയിലെ പ്രളയബാധിതര്‍ക്കായി തൃക്കാക്കരയില്‍ ഒന്നര ലക്ഷം ദുരിതാശ്വാസ കിറ്റുകള്‍ തയ്യാറാകുന്നു. ജില്ലയിലെ മൂന്നിടങ്ങളില്‍ നിന്നായി ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യാനാണ് പരിപാടി. 

കിറ്റ് രൂപത്തിലാക്കിയ അവശ്യവസ്തുക്കള്‍ ആവശ്യക്കാരിലേക്കെത്തിക്കാനുള്ള തിരക്കിലാണിവര്‍. ഒരു കുടുംബത്തിന് അത്യാവശ്യമായ അരി, മസാല പൊടികള്‍, പഞ്ചസാര, പച്ചകറികള്‍ തുടങ്ങി 22 വസ്തുക്കള്‍ അടങ്ങുന്ന കിറ്റാണിത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സഹായമായെത്തുന്ന സാധനങ്ങളും  തരംതിരിക്കുന്നത് ഇൗ സംഭരണകേന്ദ്രങ്ങളില്‍ നിന്ന് തന്നെ. 

ഈ മാസം 21 മുതല്‍ തുടങ്ങിയ അധ്വാനമാണിത്. തൃക്കാകരയില്‍ പ്രവര്‍ത്തിക്കുന്ന ഈ സെന്ററില്‍ നിന്നു മാത്രം ഒന്നര ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ കോളേജ് വിദ്യാര്‍ഥികളും, െഎ.ടി പ്രൊഫഷണല്‍സും കിറ്റുകള്‍ തയ്യാറാക്കാന്‍ മുന്നിലുണ്ട്.