കൈനകരിയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആശ്രയം ഒരു കുഴല്‍ക്കിണര്‍ മാത്രം

watershortagefollowup
SHARE

കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായ കൈനകരിയിൽ വെള്ളമെത്തിക്കാൻ ആകെയുള്ളത് ഒരു കുഴൽക്കിണറും മോട്ടറും മാത്രം . പള്ളാത്തുരുത്തി പാലത്തിന് സമീപത്തുള്ള പമ്പിൽ നിന്നു മാത്രമാണ് വെള്ളം കിട്ടുന്നത്. മുണ്ടയ്ക്കൽ പാലത്തിന് സമീപം വർഷങ്ങൾക്കുമുമ്പ് കുഴൽകിണർ സ്ഥാപിച്ചെങ്കിലും അത് നശിപ്പിച്ചു. അതേസമയം വള്ളങ്ങളിൽ വെള്ളമെത്തിക്കുന്നവർക്ക് ലക്ഷക്കണക്കിന് രൂപയാണ് കിട്ടാനുള്ളത്.  ജലക്ഷാമം ഏറ്റവും രൂക്ഷമായ കൈനകരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നെടുമുടിയിലെ മൂന്നു വാർഡുകളിലും വെള്ളമെത്തിക്കുന്നത് ഈ പമ്പിൽ നിന്നാണ് . ഇവിടെ മോട്ടർ കേടായാൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങും 

വേനൽക്കാലത്ത്ആറ് വള്ളങ്ങളിലും ഒരു വാഹനത്തിലുമാണ് കൈനകരിയിൽ മുഴുവൻ കുടിവെള്ളമെത്തിക്കുന്നത്.  ഡി. സുഗതൻ MLA ആയിരുന്നപ്പോൾ മുണ്ടയ്ക്കൽ പാലത്തിനുസമീപം കുഴൽ കിണർ നിർമിച്ചിരുന്നു. എന്നാൽ ചിലർ അത് നശിപ്പിച്ചു. പുതിയ കുഴൽകിണർ കുഴിക്കാൻ അനുയോജ്യമായ സ്ഥലം ഇതിനടുത്തുണ്ട്. പുതിയ കുഴൽ കിണറും മോട്ടോറും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

അതേസമയം കുടിവെള്ളം എത്തിക്കുന്ന വള്ളക്കാർക്ക് വെള്ളം വിതരണം ചെയ്ത വകയിൽ ലക്ഷങ്ങൾ നൽകാനുണ്ട്.  കുട്ടനാട് കുടിവെള്ള പദ്ധതി എന്നൊക്കെ പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി . എന്നാൽ വെള്ളത്താൽ ചുറ്റപ്പെട്ട കൈനകരിയിൽ മുടങ്ങാതെ കുടിവെള്ളം കിട്ടണം എന്നതു മാത്രമാണ് നാട്ടുകാരുടെ ആവശ്യം 

Alappuzha drinking water issue

MORE IN CENTRAL
SHOW MORE