സാംസ്കാരിക കേരളത്തിന്റെ പരിച്ഛേദമായി ആലപ്പുഴയില്‍ വള്ളംകളി ഘോഷയാത്ര. നഗരത്തിലെ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ ഘോഷയാത്രയില്‍ അണിനിരന്നു. ശനിയാഴ്ച നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള വിളംബരജാഥയ്ക്ക് ഇന്ന് തുടക്കമാവും.
വര്‍ണകുടകളും ബലൂണുകളും കൊടിതോരണങ്ങളുമായി കുട്ടികള്‍ അണിനിരന്നതോടെ നഗരത്തിന് അത് നിറക്കൂട്ടായി. നെഹ്റുട്രോഫിയുടെ വരവ് അറിയിച്ചുള്ള ഘോഷയാത്ര വഴിയോരങ്ങളെ വള്ളംകളിയുടെ പുളകച്ചാര്‍ത്ത് അണിയിച്ചു.
ഇ.എം.എസ് സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ നെഹ്റുട്രോഫിയുമായി ഇന്ന് ആരംഭിക്കുന്ന വിളംബരജാഥ അഞ്ച് ജില്ലകളില്‍ പര്യടനം നടത്തും. ജലോല്‍സവത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഫോട്ടോ,വീഡിയോ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.