നെഹ്റുട്രോഫി വള്ളംകളിയില്‍ ചരിത്രവിജയം നേടിയ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിലെ ചുണക്കുട്ടന്മാര്ക്ക് കൊച്ചിയില്‍ വരവേല്പ്. എറണാകുളം പൗരാവലിയുടെ ആഭിമുഖ്യത്തിലാണ് തുഴച്ചില്‍ താരങ്ങളെ അനുമോദിച്ചത്.
കൊച്ചി കായലോരത്ത് ആവേശത്തിരയിളക്കിയാണ് നെഹ്റു ട്രോഫി ചാംപ്യന്മാര് വന്നിറങ്ങിയത്. താളത്തിനൊപ്പം തുഴച്ചിലുകാരും ചുവടുവച്ചതോടെ മറൈന്‍ഡ്രൈവ് ആവേശത്തോണിയിലേറി. വള്ളംകളിയിലെ കുത്തക തകര്‍ത്ത് നെഹ്റു ട്രോഫി എറണാകുളം ജില്ലയിലെത്തിച്ച തുഴക്കാര്‍ക്കും ക്ലബ് ഭാരവാഹികള്‍ക്കും കെ.വി.തോമസ് എം.പി. ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ചെലവേറിയ കായിക ഇനമായ വള്ളംകളിയില്‍ പിടിച്ചുനില്ക്കാന് കഷ്ടപ്പെടുന്ന ക്ലബ്ബിനെ കഴിയുംവിധം സഹായിക്കുമെന്ന് കെ.വി.തോമസ് പറഞ്ഞു. കൊച്ചി ചേംബര്‍ ഓഫ് കൊമേഴ്സും ലൈഫ് കെയര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്.