ആറൻമുള കണ്ണാടി നോക്കി മുഖം മിനുക്കി കൊച്ചി

Thumb Image
SHARE

ആറൻമുള കണ്ണാടിയിലെ വൈവിധ്യ മാതൃകകളുമായി കൊച്ചിയിലൊരു പ്രദർശനം. കരകൗശല വികസന കോർപ്പറേഷൻ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനത്തിൽ ആറൻമുള കണ്ണാടിയുടെ നൂറിലേറെ മാതൃകകളാണുള്ളത്. വാൽക്കണ്ണാടി മുതൽ സൂര്യരൂപത്തിൽ വരെയുള്ള ആറൻമുള കണ്ണാടികളും പ്രദർശനത്തിനുണ്ട്. 

ഇങ്ങനെ തനിമയും പുതുമയും നിറഞ്ഞ നൂറിലധികം മാതൃകകളാണ് കരകൗശല വികസന കോർപ്പറേഷൻ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. പ്രദർശനവും വിൽപ്പനയും മാത്രമല്ല അവയുടെ പാരമ്പര്യവും പ്രത്യേകതകളും കാഴ്ച്ചക്കാർക്ക് വിവരിക്കുന്നുണ്ട് ഇവിടെ. മൂവായിരത്തി ഇരുന്നൂറു മുതൽ മുപ്പത്തെണ്ണായിരം രുപ വരെയുള്ള ആറൻമുള കണ്ണാടികളാണ് ഇവിടെയുള്ളത്. അതിനോടൊപ്പം, ബംഗാൾ വസ്ത്രങ്ങളും മറ്റ് കരകൗശല രുപങ്ങളും വിൽപ്പനക്കൊരുക്കിയിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.