ശാരീരിക പരിമിതികളെ തോല്‍പിച്ച് കിരണിന്‍റെ സംഗീതക്കച്ചേരി

Thumb Image
SHARE

ശാരീരിക പരിമിതികളെ തോല്‍പിച്ച് തൃശൂര്‍ സ്വദേശി കിരണിന്‍റെ സംഗീതക്കച്ചേരി. തൃശൂര്‍ ചേതന മ്യൂസിക് കോളജിലെ വിദ്യാര്‍ഥിയാണ് കിരണ്‍. 

ഭിന്നശേഷിയോട് പൊരുതിയാണ് സംഗീതം അഭ്യസിച്ചത്. സംഗീതകച്ചേരിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഏറെ അദ്വാനിച്ചു. ചേതന മ്യൂസിക് കോളജിലെ സംഗീത അധ്യാപകരും മികച്ച പിന്തുണ നല്‍കി. കര്‍ണാടക സംഗീതത്തിന്റെ എല്ലാ തലങ്ങളും മനോഹരമായി അവതരിപ്പിച്ചു. 

ജനിച്ചു നാലാം മാസം ബാധിച്ച പനിയാണ് ജീവിതത്തില്‍ വില്ലനായത്. ഏറെനാള്‍ കിടപ്പിലായി. പിന്നീട് എഴുന്നേറ്റു നില്‍ക്കാനും സംസാരിക്കാനും തുടങ്ങി. നാലു വയസുവരെ കാഴ്ചയുണ്ടായിരുന്നില്ല. ഇങ്ങനെ, വിധിയോട് പൊരുതി നേടിയ വിജയമാണ് ഈ അരങ്ങേറ്റം. അതും പതിനൊന്നു വര്‍ഷം നീണ്ട കഠിന പരിശീലനത്തിനു ശേഷം. 

MORE IN CENTRAL
SHOW MORE