നെഹ്റുട്രോഫി വള്ളംകളിയില്‍ സമ്മാനംനേടിയ ബോട്ടിലെ തുഴച്ചിലുകാര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് പരാതി. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ കോട്ടപ്പറമ്പന്‍ വള്ളത്തിലെ തുഴച്ചിലുകാരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ഓളപ്പരപ്പില്‍ പൊരുതി നേടിയ വിജയം ഒരുപാട് പ്രതിസന്ധികള്ക്കിടയിലായിരുന്നുവെന്ന് തുഴച്ചിലുകാര്‍ പറയുന്നു. നീരേറ്റുപുറം കാല്‍വരി ക്ലബ്ബിന്റെ തുഴച്ചിലുകാരാണ് വെപ്പ് എ ഗ്രേഡില്‍ കോട്ടപ്പറമ്പന്‍ വള്ളത്തില്‍ മല്‍സരിക്കാനിറങ്ങിയത്. കൊല്ലം, കരുനാഗപ്പള്ളി, എടത്വ, തലവടി എന്നിവിടങ്ങളില്‍നിന്നുള്ള 53 പേരാണ് തുഴച്ചിലുകാരുടെ സംഘത്തിലുണ്ടായിരുന്നത്. പ്രതിദിനം ഒരാള്‍ക്ക് ആയിരംരൂപവീതമായിരുന്നു പ്രതിഫലം. പതിനേഴ് ദിവസംനീണ്ട ക്യാംപിനിടയില്‍ പക്ഷേ പ്രതിഫലം നല്‍കിയില്ല. മല്‍സരത്തിന് മുന്‍പ് മുഴുവന്‍ തുകയും നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഓരോരുത്തര്‍ക്കും പതിനേഴായിരത്തി അഞ്ഞൂറ് രൂപവീതമാണ് നല്‍കാനുള്ളത്.
മല്‍സരം കഴിഞ്ഞതോടെ ക്ലബ്ബ് അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് തുഴച്ചിലുകാര്‍ പറയുന്നു. ഭക്ഷണത്തിനുള്ള സംവിധാനംപോലും ഒരുക്കിയിരുന്നില്ല.
പ്രതിഫലം കിട്ടാത്തതിനെ തുടര്‍ന്ന് വള്ളം എടത്വയില്‍ പിടിച്ചിട്ടിരിക്കുകയാണ്.