കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് വയനാട്ടിൽ നിന്നുള്ള ആദിവാസിക്കുട്ടികൾ

Thumb Image
SHARE

കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് വയനാട്ടിൽ നിന്നുള്ള ആദിവാസിക്കുട്ടികൾ. സംസ്ഥാന പൊലീസാണ് കുട്ടികൾക്ക് മെട്രോ നഗരം കാണാൻ അവസരമൊരുക്കിയത്. 

വയനാട്ടിൽ നിന്ന് അറബിക്കടലിന്റെ റാണിയെ കാണാനെത്തിയതാണ് ഈ കുട്ടികൾ. കല്ലൂർ രാജീവ് ഗാന്ധി മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂളിലെയും ബത്തേരി സർവജന സ്കൂളിലെയും വിദ്യാർഥികൾ. വലിയ കെട്ടിടങ്ങളും മെട്രോ ട്രെയിന്‍ യാത്രയും ബോട്ടു സവാരിയുമെല്ലാം കുട്ടികൾക്ക് നന്നേ ഇഷ്ടപെട്ടു. 

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങള്‍ കൂടിയായ വിദ്യാർഥികൾക്ക് റേഞ്ച് ഐജിയുടെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. മുന്‍പ് സ്കൂൾ സന്ദർശിച്ച വയനാട് എസ്പിയോട് കുട്ടികള്‍ പങ്കുവച്ച ആഗ്രഹമാണ് സഫലമായത്. 

MORE IN CENTRAL
SHOW MORE