• വിനോദസഞ്ചാരികളുമായി സവാരി പോകുന്ന ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശം കലക്ടർക്കു മുന്നിൽ അവതരിപ്പിച്ചതും ചില ഡ്രൈവർമാരുടെ വിരോധത്തിനു കാരണമായി

വിനോദസഞ്ചാരികളുമായി മരണപ്പാച്ചില്‍ നടത്തിയ ജീപ്പുകള്‍ പരിശോധിച്ചതിന്റെ പേരില്‍ എംവിഐയ്ക്ക് വധഭീഷണി. വണ്ടിപ്പെരിയാര്‍ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ എസ്.ഫ്രാൻസിസിനു നേരെയാണ് വധഭീഷണി വന്നിരിക്കുന്നത്. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും സിഐടിയു പ്രവര്‍ത്തകരാണ് ഭീഷണി ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

‘വന്‍കിട നഗരങ്ങളെക്കാൾ മികച്ച ജീവിതം’; തിരുവനന്തപുരത്ത് ജീവിതച്ചിലവ് കുറവ്; നംബിയോയുടെ കണക്കുകള്‍

വിനോദസഞ്ചാരികളുമായി സവാരി പോകുന്ന ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശം ഇദ്ദേഹം കലക്ടർക്കു മുന്നിൽ അവതരിപ്പിച്ചതും ചില ഡ്രൈവർമാരുടെ വിരോധത്തിനു കാരണമായെന്നാണു സൂചന. ഈ മാസം 11നു നടത്തിയ വാഹന പരിശോധനയുടെ പേരിലാണ് സിഐടിയു നേതാക്കൾ പരസ്യഭീഷണിയുമായി രംഗത്തു വന്നത്. ശബരിമല സീസണിലെ ഒരുക്കങ്ങളുടെ പേരിൽ തിരക്കിലായിരുന്നതിനാൽ ഇന്നലെയാണ് എംവിഐ പൊലീസിൽ തെളിവുകൾ സഹിതം പരാതി നൽകിയത്.

Also Read: സ്റ്റോറോ സര്‍വീസ് സെന്ററോ ഇല്ലാതെ ആദ്യ വില്പന; ഇവി വിപണിയിലെ 'മല്ലു സ്കൂട്ടര്‍'

കുമളി സത്രം പാതയില്‍ വാഹനപരിശോധന നടത്തിയപ്പോള്‍ നിയമാനുസൃതമല്ലാതെ മോഡിഫൈ നടത്തിയ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മോഡിഫിക്കേഷനുകള്‍ നീക്കം ചെയ്ത് വണ്ടികള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. അതേസമയം വാഹനപരിശോധനക്കിടെ സിഐടിയു നേതാക്കള്‍ അടങ്ങുന്ന സംഘമെത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. വീട്ടിൽ കയറി പണി തരുമെന്നു പറഞ്ഞതായും പരാതിയിൽ പറയുന്നു. 

സിഐടിയു നടത്തിയ പ്രകടനത്തിന്റെ ചിത്രത്തിനൊപ്പം ‘ഇന്നത്തേത് ഫസ്റ്റ് ഡോസ് മാത്രമായി ഫ്രാൻസിസ് സാർ കാണണം, വടി വെട്ടാം...’ എന്നാണു പി.എസ്.ബിവിൻ എന്നയാൾ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇതിനു കീഴിൽ ‘ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’ എന്നതുൾപ്പെടെ പ്രകോപനപരമായ കമന്റുകളും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു.

An MVI has received a death threat from citu workders:

An MVI has received a death threat for inspecting jeeps that were being driven recklessly while carrying tourists. The threat was directed at S. Francis, who works at the Vandiperiyar Sub-Regional Transport Office. Reports indicate that the threats are being issued by CITU activists, both in person and via social media. The official has filed a complaint regarding the incident with the Vandiperiyar police