അതിവേഗം വളരുന്ന ഇവി സ്കൂട്ടര്‍ വിപണിയില്‍ മലയാളി സാന്നിധ്യമാണ് റിവര്‍ മൊബിലിറ്റി. രണ്ടു മലയാളികള്‍ ചേര്‍ന്ന് 2021 മാര്‍ച്ചില്‍ തുടങ്ങിയ റിവര്‍ മൊബിലിറ്റി ഇവി സ്കൂട്ടര്‍ രംഗത്ത് ഇടം കണ്ടെത്തി കഴിഞ്ഞു. 15 കോടി നിക്ഷേപത്തില്‍ അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്നാണ് ബെംഗളൂരുവില്‍ റിവര്‍ മൊബിലിറ്റി എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്.
2020 ലെ കോവിഡ് കാലത്ത് ജോലിയില്ലാതെ ഇരുന്ന രണ്ടുപേരും ഒരു വര്‍ഷം എന്ന സമയപരിധി വച്ചാണ് ഇവി സ്കൂട്ടര്‍ രംഗത്തേക്ക് ഇറങ്ങുന്നത്. വിപിന്‍റെ ഓട്ടോമോട്ടീവ് ഡിസൈന്‍ പരിചയമായിരുന്നു ആത്മവിശ്വാസം. പത്ത് വര്‍ഷം ഹോണ്ടയില്‍ ജോലി ചെയ്ത വിപിന്‍ 7-8 സ്കൂട്ടര്‍ ഹോണ്ടയ്ക്ക് ഡിൈന്‍സ് ചെയ്തിട്ടുണ്ട്. കൃത്യമായ ലക്ഷത്തോടെ ഇറങ്ങിയ ഇരുവര്‍ക്കും 2021 ല്‍ ആദ്യ ലക്ഷ്യമായ 15 കോടി രൂപ സമാഹരിക്കാന്‍ പറ്റി. അങ്ങനെയാണ് രണ്ടു വര്‍ഷത്തിനു ശേഷം ഇന്‍ഡി എന്ന ആദ്യ സകൂട്ടര്‍ വിപണിയില്‍ ഇറങ്ങുന്നത്.
ഫണ്ട് ലഭിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഫാക്ടറി ഒരുക്കാന്‍ സാധിച്ചത്. 2023 ഫെബ്രുവരിയില്‍ വാഹനം അവതരിപ്പിച്ച സമയത്ത് 1000 പ്രീ ഓര്‍ഡറാണ് ലഭിച്ചത്. ഇതില്‍ 700 ഓളം പേര്‍ ബംഗളൂരുവില്‍ നിന്നായിരുന്നു. വാഹനം കാണാതെ ബുക്ക് ചെയ്തവരെ ഫാക്ടറി വിസിറ്റ് ചെയ്യാനും വാഹനം പരിചയപ്പെടാനും അവസരമൊരുക്കി ക്ഷണിച്ചു. അങ്ങനെ എത്തിയ 150 പേര്‍ 120 പേരും വാഹനം വാങ്ങി. ഇതായിരുന്നു റിവര്‍ ഇന്‍ഡിയുടെ ആദ്യ വില്പന.
ഒരു സ്റ്റോറോ സര്‍വീസ് സെന്‍ററോ ഇല്ലാതെ കമ്പനിയുടെ ബെംഗളൂരുവിലെ ഓഫീസില്‍ വച്ചായിരുന്നു വില്പന. വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ വീട്ടില്‍ വന്ന് നന്നാക്കി തരാമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അവിടെ നിന്നും കമ്പനി വളര്‍ന്നു. ആദ്യ വര്‍ഷം മൂന്നു സ്റ്റോറുകള്‍ തുറന്നു. രണ്ട് വര്‍ഷത്തിനിടെ രാജ്യത്തുടനീളം 100 സ്റ്റോറുകള്‍ കമ്പനിക്ക് തുടങ്ങാനായി.
നിക്ഷേപത്തിലും കമ്പനി വളര്‍ന്നു. ഇതുവരെ 188 മില്യണ്‍ സമാഹരിച്ചു. യമഹയാണ് കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപകര്‍. അവരുമായി സഹകരിച്ച് വണ്ടി ഉണ്ടാക്കുന്നു.