പുനരുപയോഗ ഊര്‍ജ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായ 'റിസ്റ്റോ' ,കേരളത്തില്‍ 100 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. റിസ്റ്റോ ഇവിയുടെ ഔദ്യോഗിക പ്രഖ്യാപനവും കമ്പനിയുടെ പുതിയ ലോഗോ പ്രകാശനവും പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ, ഹാരിസ് ബീരാന് എം.പി. എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. റിസ്റ്റോ മാനേജിങ് ഡയറക്ടര്‍ കെ.ടി. ഇബ്നുല്‍ വഫാ, ഡയറക്ടറും സിഇഒയുമായ അസ്ലം അല്‍ ലബീബ്, ഡയറക്ടറും സിഒഒയുമായ സതീശന് കക്കാട് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അഞ്ച് വനിതാ സംരംഭകരുടെ നേതൃത്വത്തില്‍ ആരംഭിച്ച റിസ്റ്റോ വീടുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഓണ്‍ഗ്രിഡ്, ഓഫ്ഗ്രിഡ്, ഹൈബ്രിഡ് സൗരോര്‍ജ പ്ലാന്റുകളുടെ രൂപകല്‍പ്പന, ഇന്സ്റ്റലേഷന്, സോളാര്‍ പാനല്‍ വിതരണം, വില്‍പ്പനാനന്തര സേവനം എന്നിവ ചെയ്യുന്നുണ്ട്.
ENGLISH SUMMARY:
Renewable energy company Risto has announced plans to set up 100 electric vehicle (EV) charging stations across Kerala. The official announcement of Risto EV and the unveiling of its new logo were jointly performed by General Education Minister N. Shamsudheen and Haris Beeran M.P. Founded by five women entrepreneurs, Risto specializes in the design, installation, and supply of on-grid, off-grid, and hybrid solar power systems for residential and industrial needs.