uv-bike-kozhikode-showroom

പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് കോഴിക്കോട്ട് പുതിയ യു.വി സ്പേസ് സ്റ്റേഷന്‍ ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 50–ാം എക്സ്പീരിയന്‍സ് സെന്‍ററാണ് വെസ്റ്റ്ഹില്ലില്‍ തുറന്നത്.  ഉപഭോക്താക്കള്‍ക്ക്  ടെസ്റ്റ് ഡ്രൈവ് അവസരങ്ങള്‍, കസ്റ്റമര്‍ അസിസ്റ്റന്‍റ് , ഒറിജിനല്‍ സ്പെയര്‍ പാര്‍ട്സുകള്‍ തുടങ്ങി സമ്പൂര്‍ണ സേവനങ്ങള്‍  ഇതുവഴി ലഭ്യമാക്കും. ക്രക്സ് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റ‍ഡുമായി ചേര്‍ന്നാണ് പുതിയ യു.വി സ്പേസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. അള്‍ട്രാവയലറ്റിന്‍റെ എക്സ്–47 ക്രോസ്ഓവര്‍, എഫ് 77എസ് തുടങ്ങിയ പെര്‍ഫോര്‍മന്‍സ് മോട്ടോര്‍ സൈക്കിളുകള്‍ അടുത്തറിയാന്‍ ഷോറൂം വഴി ഉപഭോക്താക്കള്‍ക്ക് കഴിയും. 

ENGLISH SUMMARY:

Leading electric two-wheeler manufacturer Ultraviolette Automotive has launched its brand-new 'UV Space Station' experience center in Westhill, Kozhikode. Representing the company's 50th experience center in India, the facility was opened in strategic partnership with Crux Mobility Private Limited. The interactive showroom provides end-to-end customer services, including test drives, dedicated customer support, and genuine spare parts availability. Through this center, EV enthusiasts in Kozhikode can closely explore and experience Ultraviolette's high-performance electric motorcycles, such as the X-47 Crossover and the F77 Mach 2 series