food-delivery

TOPICS COVERED

മഴയും വെയിലും കൊണ്ട്, തലങ്ങും വിലങ്ങും പായുന്ന കോഴിക്കോട്ടെ ഓണ്‍ലൈന്‍ ഫു‍ഡ് ഡെലിവറി ജീവനക്കാര്‍ ശ്രദ്ധിക്കുക. ഇടവേളകളില്‍ നിങ്ങള്‍ക്ക് സ്വസ്ഥമായി വിശ്രമിക്കാന്‍ തൊഴില്‍വകുപ്പ് നടക്കാവില്‍ പുതിയ കേന്ദ്രം തുറന്നിട്ടുണ്ട്.

അല്‍പനേരം വിശ്രമിക്കണമെങ്കില്‍ കടത്തിണ്ണയോ മരത്തണലോ ഒക്കെയായിരുന്നു ഇതുവരെ ആശ്രയം. ഇനി മുതല്‍ കടത്തിണ്ണ അലഞ്ഞ് നടക്കേണ്ട. നേരെ നടക്കാവിലെ വിശ്രമകേന്ദ്രത്തിലേക്ക് പോരുക. ഇന്റര്‍നെറ്റുണ്ട്, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ട്, കുടിവെള്ളമുണ്ട്, ശുചിമുറിയുണ്ട്..പോരാത്തതിന് അന്‍പതോളം പേര്‍ക്ക് ഒരേസമയം വിശ്രമിക്കുകയും ചെയ്യാം. 

​സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് വിശ്രമകേന്ദ്രം ഒരുക്കിയത്. രാവിലെ 8 മുതല്‍ രാത്രി പത്തുവരെയാണ് പ്രവര്‍ത്തന സമയം. ‌ഒരു കോടി രൂപയാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി  അനുവദിച്ചിട്ടുള്ളത്.  കോഴിക്കോടിന് പുറമെ തിരുവനന്തപുരം ,എറണാകുളം നഗരങ്ങളിലും വിശ്രമകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 

ENGLISH SUMMARY:

Online food delivery workers in Kozhikode now have a dedicated rest center opened by the labor department. This new facility offers internet, phone charging, drinking water, and restrooms, providing a much-needed respite from their demanding jobs.