തിരുവനന്തപുരം വർക്കല മൈതാനം ക്ഷേത്രം റോഡിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.വർക്കല മൈതാനം ക്ഷേത്രം റോഡിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. KL 26 G 6061 രജിസ്ട്രേഷൻ നമ്പറിലുള്ള കാറിലാണ് അഞ്ച് യുവാക്കൾ അപകടകരമായി സഞ്ചരിച്ചത്. വിൻഡോയിലൂടെ കാൽ ഒഴികെയുള്ള ശരീരം പുറത്തേക്കിട്ട് ശബ്ദം ഉണ്ടാക്കി പാഞ്ഞു പോകുകയായിരുന്നു. റോഡിലൂടെ സഞ്ചരിച്ച മറ്റ് ആളുകളാണ് വീഡിയോ പകർത്തിയത്.
വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിക്കായി ഒരുങ്ങുന്നത്. ഇത്തരം അപകടകരമായ യാത്ര സ്വന്തം ജീവന് മാത്രമല്ല മറ്റുള്ളവർക്കും ആപത്താണ്. വാഹന രജിസ്ട്രേഷൻ നമ്പരിലൂടെ ഉടമയെ കണ്ടെത്തി കർശന നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.