പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും അമ്മ മറിയാമ്മ ഉമ്മനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ വീട്ടിലെത്തി കണ്ടു. സ്േനഹ സന്ദര്‍ശനം മാത്രമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.  ഇന്ന് അനുഭവിച്ച സ്നേഹം വളരെ വലുതാണ്. ആര്‍ക്കും കിട്ടാത്ത ഒരു സ്ഥാനം എനിക്കുണ്ട്. കേരളത്തിന്‍റെ  മകന്‍ എന്ന സ്ഥാനമാണത്. 

ജനം നൽകുന്ന പിന്തുണയ്ക്ക് നന്ദി. ജനങ്ങൾക്ക് ഒപ്പം നിൽക്കും. മന്ത്രിസ്ഥാനത്തേക്ക് തുടക്കം മുതലേ തന്റെ പേരുണ്ടായിരുന്നില്ല. എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്. മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം. 

 

Also Read: മന്ത്രിസഭയിൽ പ്രാതിനിധ്യമില്ല; ലത്തീൻ സഭയെ നേരിട്ടെത്തി അനുനയിപ്പിച്ച് മുഖ്യമന്ത്രി


ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് എന്ത് കാര്യമെന്ന പിതാവിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പുതുപ്പള്ളിയുടെ മന്ത്രി. പുതുപ്പള്ളിക്ക് അദ്ദേഹത്തിലൂടെ നീതി ലഭിക്കും. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വ്യാപിപ്പിക്കും. അതിനാണ് മുഖ്യ പരിഗണനയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ചാണ്ടി ഉമ്മന്‍ പറഞ്ഞു.  

 

മന്ത്രിയാകാത്തതില്‍ സങ്കടമില്ലെന്ന് ചാണ്ടി ഉമ്മന്‍ നേരത്തേയും പ്രതികരിച്ചിരുന്നു. മാധ്യമങ്ങളാണ് താൻ മന്ത്രിയാകുമെന്ന വാർത്ത കൊടുത്തത്. ചാണ്ടി ഉമ്മൻ മന്ത്രിയാകാത്തതില്‍ പരിഭവമില്ലെന്ന് ഓർത്തഡോക്സ് സഭയും പറഞ്ഞു. എന്നാല്‍ പ്രതിഷേധമുണ്ടെന്നായിരുന്നു പുതുപ്പള്ളിക്കാരുടെ പ്രതികരണം.  

 

സഭയുടെ അംഗമായതുകൊണ്ട് മന്ത്രിയാകണമെന്നില്ല. പക്ഷേ ചാണ്ടി ഉമ്മൻ എന്ന വ്യക്തി നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തണം.  ചാണ്ടിയുടെ കാര്യത്തില്‍ ജനമനസ് മനസിലാക്കിയോയെന്ന് സംശയമെന്നും ഓര്‍ത്തഡോക്സ് സഭ നേതൃത്വം ചൂണ്ടിക്കാട്ടി. എന്നാല്‍ ചാണ്ടിയെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞയ്ക്ക് നില്‍ക്കാതെ പോകാന്‍ തുടങ്ങിയ പ്രവര്‍ത്തകരെ ചാണ്ടി സമാധാനിപ്പിച്ചു. ചടങ്ങിന് വേദിയിലെത്തിയ ചാണ്ടി ഉമ്മന് വലിയ കയ്യടിയാണ് ലഭിച്ചത്

ENGLISH SUMMARY:

Chandy Oommen, the Puthuppally MLA, addressed the public following his meeting with senior Congress leader A.K. Antony. He emphasized his unique position as 'Kerala's son' and expressed gratitude for the public's support.