• മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളായ ഫെബീഷ്, കെ.വാരിസ് എന്നിവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തി. റിയാസ് മന്ത്രിയായിരിക്കെ സ്വന്തം മണ്ഡലമായ ബേപ്പൂരില്‍ ഫെസ്റ്റ് സംഘടിപ്പിച്ചപ്പോള്‍ മുഖ്യ സംഘാടകരായിരുന്നു ഫെബീഷും വാരിസും

സിഎംആര്‍എല്‍–എക്സാലോജിക് ഇടപാട് കേസില്‍ എംഎല്‍എയും ടി.വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസിനെ ഇഡി ചോദ്യം ചെയ്തേക്കും. ഇന്നലെ റിയാസിന്റെ അനുയായികളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പിന്നാലെ റിയാസിനെ വിളിപ്പിക്കുമെന്നുമാണ് സൂചന. രേഖകളുടെ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കാവും ചോദ്യം ചെയ്യലെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. 

അതേസമയം, ടി.വീണയുടെ പാട്നര്‍ഷിപ് സ്ഥാപനമായ ലേക്കര്‍ ഇന്ത്യ കോര്‍പുമായി ബന്ധമുള്ള കമ്പനികളില്‍ ഇഡി റെയ്ഡ് നടത്തി. കെസികെ ഡന്റല്‍ ആന്‍റ് സര്‍ജിക്കല്‍സ് കമ്പനിയുടമ ഷൈജലിന്റെ വീട്ടിലും ഇയാളുടെ അടുത്ത ബന്ധുവിന്റെ പങ്കാളിത്തമുള്ള ക്യാപിറ്റോള്‍ മാര്‍ബിള്‍സിലും ഇഡി പരിശോധന നടത്തി. ഇവിടെയും വീണയ്ക്ക് നിക്ഷേപമുണ്ടെന്നാണ് സംശയം. 

ഇതിന് പുറമെ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളായ ഫെബീഷ്, കെ.വാരിസ് എന്നിവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തി. റിയാസ് മന്ത്രിയായിരിക്കെ സ്വന്തം മണ്ഡലമായ ബേപ്പൂരില്‍ ഫെസ്റ്റ് സംഘടിപ്പിച്ചപ്പോള്‍ മുഖ്യ സംഘാടകരായിരുന്നു ഫെബീഷും വാരിസും. റിയാസ് മന്ത്രിയായിരിക്കെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ കോ–ഓര്‍ഡിനേറ്ററായിരുന്ന നന്ദുലാലിന്റെ വീട്ടിലും ഇഡി പരിശോധനയ്ക്കെത്തി. 

ENGLISH SUMMARY:

The Enforcement Directorate has expanded its probe in the CMRL-Exalogic case, conducting raids on properties linked to associates of MLA Mohammed Riyas, husband of T. Veena. Investigators are reviewing financial records related to associated firms and close aides, with potential interrogations slated following the completion of document scrutiny. The developments mark a significant escalation in the high-profile financial investigation involving political figures in Kerala.