• യുവതിയുടെ കരച്ചില്‍ കേട്ട് വാഹനയാത്രക്കാരും കടകളിലെ ജീവനക്കാരും ഓടിയെത്തി. ഇതിനിടെ യുവതിയെ രക്ഷിക്കാനായി പലരും ഹോട്ടലിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ തടയുകയായിരുന്നു

ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടോടാന്‍ ശ്രമിച്ച യുവതിയെ ബലമായി വലിച്ചിഴച്ചു തിരികെക്കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. മീററ്റിലെ സദര്‍ ബസാര്‍ മേഖലയിലാണ് സംഭവം.  ‘രക്ഷിക്കണേ’ എന്ന് നിലവിളിച്ചുകൊണ്ട് യുവതി ഹോട്ടലിന് പുറത്തേക്ക് ഓടിയെത്തുകയും പിന്നാലെ വന്ന യുവാവ് യുവതിയെ പിടികൂടി ഹോട്ടലിനുള്ളിലേക്ക് കൊണ്ടുപോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 

Also Read: ‘കൂടെ കിടക്കണം, ഇല്ലെങ്കില്‍ മാര്‍ക്ക് കുറയ്ക്കും’; പ്ലസ്ടു വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി

യുവതിയുടെ കരച്ചില്‍ കേട്ട് വാഹനയാത്രക്കാരും കടകളിലെ ജീവനക്കാരും ഓടിയെത്തി. ഇതിനിടെ യുവതിയെ രക്ഷിക്കാനായി പലരും ഹോട്ടലിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ തടയുകയായിരുന്നു. ആളുകള്‍ കൂടിയതോടെ യുവാവ് ഹോട്ടലിന്റെ മുകളിലത്തെ നിലയിലേക്ക് കയറിയ ശേഷം താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിനു പിന്നാലെ പൊലീസ് ഹോട്ടല്‍ സീല്‍ ചെയ്തു. യുവാവിന്റെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. 

ഗാസിയാബാദ് സ്വദേശിനിയാണ് യുവതി. കങ്കര്‍ഖേര സ്വദേശിയായ സല്‍മാന്‍ തന്നെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഹോട്ടലില്‍ തടഞ്ഞുവച്ചെന്ന് യുവതി പൊലീസിനു മൊഴി നല്‍കി. രക്ഷപ്പെടാനായി ഒരവസരം ലഭിച്ചപ്പോള്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്നും യുവതി പറയുന്നു. രണ്ടു വര്‍ഷമായി സല്‍മാനെ അറിയാമെന്നും അതേസമയം തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും യുവതി പറയുന്നു. ഹോട്ടലില്‍ താമസിക്കാനുണ്ടായ സാഹചര്യവും ജീവനക്കാരുടെ പങ്കും പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. 

യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതറി‍ഞ്ഞാണ് സല്‍മാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതെന്നും മറ്റൊരാളെ വിവാഹം കഴിച്ചാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഹോട്ടല്‍ അധികൃതര്‍ തിരിച്ചറിയല്‍ രേഖകള്‍ പോലും പരിശോധിക്കാതെയാണ് മുറി അനുവദിച്ചതെന്നും സൂചനകളുണ്ട്. 

Woman Screams for Help While Trying to Escape Meerut Hotel; Man Drags Her Back Inside:

A woman was allegedly held at a hotel in Meerut for three days before attempting to escape, with CCTV footage showing a man dragging her back inside as she screamed for help. The incident occurred in the Sadar Bazaar area, where passersby and shop employees rushed to intervene, but hotel staff allegedly prevented them from entering. The woman, a resident of Ghaziabad, told police that Salman, a resident of Kankerkhera, had brought her to the hotel and threatened to kill her if she married another man