• ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ ജില്ലയിലും ഒരു സീറ്റെങ്കിലും എന്ന കണക്കിലും അമേഠി, റായ്ബറേലി എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളും ഉൾപ്പെടെ 130 സീറ്റുകളുടെ പട്ടികയാണ് കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്ക് കൈമാറിയത്.

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പിനുള്ള സീറ്റു ചര്‍ച്ചകളിലാണ് സമാജ്‍വാദി പാര്‍ട്ടിയും കോണ്‍ഗ്രസും. ഇന്നു ചേര്‍ന്ന യോഗം 15 മിനുറ്റിനുള്ളില്‍ അവസാനിച്ചെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് 130 സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി സംസാരിച്ച് തീരുമാനിക്കാം എന്നായിരുന്നു എസ്പി നിലപാട് അറിയിച്ചത്.

മത്സരിക്കാന്‍ ആഗ്രഹിക്കുന്ന 130 സീറ്റുകളുടെ പട്ടികയാണ് കോണ്‍ഗ്രസ്, സമാജ്‍വാദി പാര്‍ട്ടിയുമായുള്ള ചര്‍ച്ചയില്‍ നല്‍കിയത്. ഓരോ ജില്ലയിലും ഒരു സീറ്റെങ്കിലും എന്ന തരത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ പട്ടിക. അമേഠി, റായ്ബറേലി എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ ശക്തി കേന്ദ്രമായ ഇറ്റാവ, മെയിന്‍പുരി എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കാതിരുന്നത്. എന്നാല്‍ സീറ്റു വിഭജനത്തില്‍ റിസ്കിനില്ലെന്നാണ് ഇക്കാര്യത്തില്‍ എസ്പി നിലപാടെടുത്തത്. 

കോണ്‍ഗ്രസ് നേതാവായ പ്രമോദി തിവാരിയുടെ ഡല്‍ഹിയിലെ വീട്ടിലായിരുന്നു ചര്‍ച്ചകള്‍. 11.50 ഓടെയായിരുന്നു എസ്പി നേതാക്കള്‍ വീട്ടിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ എത്തി. നിങ്ങളെന്താണ് തീരുമാനിച്ചതെന്ന എസ്പി എംപി രാം ഗോപാല്‍ യാദവിന്‍റെ ചോദ്യത്തിന് 130 സീറ്റുകളുടെ പട്ടികയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചത്. ഇതിന് എസ്പി നേതാക്കള്‍ ഉടന്‍ മറുപടി നല്‍കിയില്ല, അഖിലേഷ് യാദവുമായി സംസാരിച്ച് നാളെത്തെ  ചര്‍ച്ചയില്‍ വിവരം പറയാമെന്നാണ് എസ്പി നേതാക്കള്‍ പറഞ്ഞത്. ശേഷം ചായ കുടിച്ച് ഇരുവരും പിരിയുകയായിരുന്നു. വെറും 15 മിനിറ്റാണ് ചര്‍ച്ച നീണ്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

പല എസ്പി എംഎല്‍എമാരോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇത്തരം സീറ്റുകളില്‍ പാര്‍ട്ടിയില്‍ നിന്ന് മറ്റാരെയെങ്കിലും പരിഗണിക്കും എന്നാണ് എസ്പി പറയുന്നത്. അതേസമയം, രണ്ടു- മൂന്നു ദിവസത്തിനുള്ളില്‍ അന്തിമതീരുമാനത്തിലെത്തുമെന്നാണ് ഇരു പാര്‍ട്ടി നേതാക്കളും പറയുന്നത്. 

ചർച്ചകൾ തികച്ചും സൗഹാർദപരമായിരുന്നുവെന്നും നാളെ വീണ്ടും ഡൽഹിയിൽ യോഗം ചേർന്ന് അന്തിമ തീരുമാനമെടുത്തേക്കുമെന്നും യുപി പിസിസി അധ്യക്ഷ ആരാധന മിശ്ര പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുൻനിർത്തി ഇത്തവണ കൂടുതൽ സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

ENGLISH SUMMARY:

Seat-sharing talks between the Samajwadi Party (SP) and the Congress for the Uttar Pradesh assembly elections wrapped up in just 15 minutes after the Congress handed over a list demanding 130 seats. The Congress sought at least one seat in every district along with all seats in Amethi and Raebareli, sparing only SP chief Akhilesh Yadav’s strongholds of Etawah and Mainpuri. During the brief meeting at Congress leader Pramod Tiwari's residence in Delhi, SP MP Ram Gopal Yadav deferred an immediate decision, stating they would respond after consulting Akhilesh Yadav. While Congress pointed out anti-incumbency against several sitting SP MLAs, the SP maintained it would field alternative internal candidates in such constituencies, with both parties expecting a final decision within two to three days.