വീടിന്‍റെ മധ്യഭാഗത്ത് തറയില്‍ നിന്നുയര്‍ന്ന ഒരു ഹാന്‍ഡ് പമ്പ്. പമ്പില്‍ അമര്‍ത്തിയാല്‍ ഒഴുകിയെത്തുന്ന വാറ്റ്. ഒരു മദ്യപാനിയുടെ സ്വപ്നം എന്ന് പറഞ്ഞ് ചിരിക്കാന്‍ വരട്ടെ. സംഭവം സത്യമാണ്. ഉത്തര്‍പ്രദേശ് ഝാന്‍സിയില്‍ നിന്നാണ് വ്യത്യസ്തമായ വാര്‍ത്ത പുറത്തുവരുന്നത്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രദേശത്ത് കരിഞ്ചന്തയില്‍ മദ്യവില്‍പ്പന നടക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതുപ്രകാരം പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. വീട് മൊത്തം അരിച്ചുപെറുക്കിയെങ്കിലും മദ്യം പൊലീസിന് ലഭിച്ചില്ല. അപ്പോഴാണ് അസാധാരണമായി നിലത്ത് സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡ് പമ്പ് പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടത്. പമ്പ് ഞെക്കിയപ്പോഴാണ് പൊലീസ് ഞെട്ടിയത് പുറത്ത് വന്നത് വെള്ളമായിരുന്നില്ല വാറ്റായിരുന്നു. കൂടുതല്‍ പരിശോധനയില്‍ ഭൂഗര്‍ഭ അറയില്‍ ആയിരം ലീറ്ററിന്‍റെ ടാങ്കും അതിനുള്ളിലായി മദ്യവും ശേഖരിച്ച് വച്ചിരിക്കുകയാണെന്ന് കണ്ടെത്തി. 

തുടര്‍ പരിശോധനയില്‍ 30 ലീറ്റര്‍ മദ്യം മറ്റൊരു പാത്രത്തില്‍ നിന്ന് കണ്ടെത്തി. ടാങ്കിലെയും പാത്രത്തിലേയും മദ്യം പൊലീസ് നശിപ്പിച്ചു. വീട്ടുടമസ്ഥയായ മുപ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ നിയമനടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

ഉത്തർ പ്രദേശിൽ വ്യാജമദ്യമോ (Illicit/Spurious Liquor) വിഷാംശം കലർന്ന മദ്യമോ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും യു.പി. എക്സൈസ് ആക്ട് (സെക്ഷൻ 60, 60-A) പ്രകാരം ജാമ്യമില്ലാ കുറ്റവും കടുത്ത ശിക്ഷാർഹവുമാണ്.

ENGLISH SUMMARY:

Police in Jhansi, Uttar Pradesh, discovered an underground illicit liquor storage system connected to a household hand pump. Authorities seized and destroyed thousands of liters of illegal alcohol before arresting the female homeowner.