Image Credit/ X / @sirajnoorani
ലൈംഗികബന്ധത്തിനു വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ അധ്യാപകന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകന്‍ നരേന്ദ്ര കുശ്‌വാഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read: രാത്രി വീട്ടില്‍ കയറിവന്ന് ലൈംഗികബന്ധം ആവശ്യപ്പെട്ടു, നിരസിച്ച 45കാരിയെ കൊലപ്പെടുത്തി ഭര്‍തൃസഹോദരന്‍
വിദ്യാര്‍ഥിനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തനിക്കു വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്നും അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇടയ്ക്കിടെ പുറത്തുപോകാമെന്ന് പറഞ്ഞും അധ്യാപകന്‍ കുട്ടിയെ ശല്യം ചെയ്തിരുന്നു. സ്കൂളില്‍ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
Also Read: 22കാരിയായ കഫേ ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു
അധ്യാപകന്റെ സന്ദേശങ്ങള്‍ക്കൊന്നും വിദ്യാര്‍ഥിനി മറുപടി നല്‍കിയിരുന്നില്ല. പെണ്‍കുട്ടിയുടെ പരാതിയില്‍ സ്കൂളിലെത്തിയ പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും പുറത്തുവന്നിട്ടില്ല.