Image Credit/ ANI Video

Image Credit/ ANI Video

TOPICS COVERED

  • കഫേയിലെ ജീവനക്കാരിയാണ് ബലാത്സംഗത്തിന് ഇരയായ യുവതി. പ്രതികളെല്ലാം ഇതേ കഫേയില്‍ ജോലി ചെയ്യുന്നവരാണ്

ഈസ്റ്റ് ഡല്‍ഹിയില്‍ 22കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. തിങ്കളാഴ്ച രാത്രി പ്രിത് വിഹാറിലെ കഫേയിലാണ് സംഭവം. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്നു പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് പൊലീസ്. 

Also Read: രാത്രി വീട്ടില്‍ കയറിവന്ന് ലൈംഗികബന്ധം ആവശ്യപ്പെട്ടു, നിരസിച്ച 45കാരിയെ കൊലപ്പെടുത്തി ഭര്‍തൃസഹോദരന്‍

 കഫേയിലെ ജീവനക്കാരിയാണ് ബലാത്സംഗത്തിന് ഇരയായ യുവതി. പ്രതികളെല്ലാം ഇതേ കഫേയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസ് പറയുന്നത്. പ്രീത് വിഹാറിലെ സാള്‍ട്ട്നേറ്റ് കഫേയില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കിടെ മദ്യപിച്ച് നൃത്തം ചെയ്ത പ്രതികള്‍ രാത്രി 11.30യ്ക്കാണ് കഫേ അടച്ചത്. 

Also Read: പ്രണയം വീട്ടില്‍ വഴക്കായി; പൊലീസ് വിളിപ്പിച്ചു; ജീവനൊടുക്കി കമിതാക്കള്‍

എന്നാല്‍ പ്രതികള്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് സ്ഥലത്തുനിന്നും പോയതെന്ന് ബലാത്സംഗത്തിന് ഇരയായ യുവതി പറയുന്നു. രണ്ട് പുരുഷന്‍മാര്‍ പാര്‍ട്ടിക്കിടെ തന്നെ പീഡിപ്പിച്ചെന്നും ബാക്കിയുള്ളവരും തന്നെ ഉപദ്രവിച്ചെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ നാലു പുരുഷന്‍മാര്‍ക്കും രണ്ടു സ്ത്രീകള്‍ക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. 

‌മൂന്നുപേര്‍ പിടിയിലായെങ്കിലും ബാക്കിയുള്ളവര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.  

Delhi cafe gang rape , three arrested including women:

A 22-year-old female café employee was allegedly gang-raped by her colleagues during a party at Salt N Ate Café in Preet Vihar, East Delhi, on Monday night. According to the police, six people, including four men and two women, have been booked in connection with the incident. Three accused, including two women, have been arrested