bus-conductor-arrest

TOPICS COVERED

  • വിദ്യാര്‍ഥിനിയെ ബസില്‍വച്ച് സ്ഥിരമായി ഉപദ്രവിച്ച കണ്ടക്ടര്‍ പിടിയിലായി

കടുത്തുരുത്തിയില്‍ സ്കൂളില്‍ നിന്നുള്ള യാത്രക്കിടെയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്ന സ്വകാര്യബസ് കണ്ടക്ടര്‍ അറസ്റ്റിലായി. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിക്കാണ് പ്രതിയില്‍ നിന്നും സ്ഥിരമായി ഉപദ്രവം നേരിടേണ്ടിവന്നത്. കോട്ടയം വെള്ളൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടര്‍ മുളക്കുളം പെരുവ കൂട്ടാനിക്കല്‍ കോളനിയില്‍ കരിക്കാട്ടില്‍ പി.വി. സുരേഷ് കുമാറാണ് പിടിയിലായത്. 

Also Read: മാർക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞു; കൊല്ലത്ത് 11 വയസ്സുകാരന്‍ ജീവനൊടുക്കി

വ്യാഴാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടിയുടെ രക്ഷിതാവ് സ്കൂളിലെ പ്രധാന അധ്യാപികയ്ക്കു നല്‍കിയ പരാതി പൊലീസിനു കൈമാറിയതോടെയാണ് പ്രതിയെ പിടികൂടിയത്. കടുത്തുരുത്തി  പൊലീസ് പോക്സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് െചയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Private bus conductor arrested for repeatedly harassing a 9th-grade student during her commute from school:

private bus conductor has been arrested in Kaduthuruthy for harassing a schoolgirl while she was traveling on his bus. The victim, a ninth-grade student, had been subjected to persistent harassment by the accused. The arrested individual is P.V. Suresh Kumar, a resident of Karikkattil in Koottanikkal Colony, Peruva, Mulakkulam, who worked as a conductor on a private bus operating along the Kottayam–Velloor route