കണ്ണൂര്‍ മൊകേരിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് മുമ്പില്‍ അശ്ലീലദൃശ്യം പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവറെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. മുത്താറിപ്പീടികയിലെ കെ.പി.ഇബ്രാഹിമിനെയാണ് പിടികൂടിയത്. ഇന്നലെ വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
സ്കൂള്‍വിട്ടു വരുന്ന വഴി കുട്ടികള്‍ ഓട്ടോയില്‍ കയറിയപ്പോള്‍ പ്രതി അശ്ലീല ദൃശ്യം കാണിക്കുകയും ശബ്ദം ബ്ലൂടൂത്ത് സ്പീക്കറിലൂടെ കേള്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം കുട്ടികള്‍ പുറത്തിറങ്ങി അടുത്തുള്ള വ്യാപാരിയോട് വിവരം പറയുകയും വ്യാപാരി പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പ്രതി ഇബ്രാഹിമിനെതിരെ മുമ്പും സ്ത്രീകള്‍ക്ക് അശ്ലീല ദൃശ്യം കാണിച്ചതിന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.