Image Credit/X/@ndtv, Ranjith, Malini,Sanjay Gandhi

Image Credit/X/@ndtv, Ranjith, Malini,Sanjay Gandhi

TOPICS COVERED

  • സ്കൂള്‍ റീയൂണിയനില്‍ പ്രണയം മൊട്ടിട്ടു, പിന്നാലെ അകന്നു, പ്രണയപ്പകയില്‍ കൊലപാതകം, തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദമായി തിരുപ്പത്തൂര്‍ കൊലപാതകം

പ്രണയപ്പകയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയില്‍ ഇരട്ടക്കൊലപാതകം. സ്കൂള്‍ റീയൂണിയനില്‍ കണ്ടുമുട്ടിയ പഴയ സഹപാഠിയേയും കാമുകനെന്ന് സംശയിക്കുന്ന യുവാവിനേയുമാണ് കൊലപ്പെടുത്തിയത്. പ്രതി സഞ്ജയ് ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

Also Read: ആളുമാറി 'ഗാർഡ് ഓഫ് ഓണർ'; സുപ്രീംകോടതി ജഡ്ജിയെന്ന് കരുതി ഒവൈസിക്ക് സല്യൂട്ട് നൽകി യുപി പൊലീസ്

ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട മാലിനിയും പ്രതി സഞ്ജയ് ഗാന്ധിയും തിരുവണ്ണാമലൈ ജില്ലയില്‍ ഒരേ സ്കൂളില്‍ പഠിച്ചിരുന്നവരാണ്. കഴിഞ്ഞ വര്‍ഷമാണ് സ്കൂള്‍ റീയൂണിയന്‍ നടന്നതും ഇരുവരും വീണ്ടും കണ്ടുമുട്ടിയതും. പിന്നാലെ പരസ്പരം സംസാരിച്ച് ഇരുവരും പ്രണയത്തിലായതായി പൊലീസ് പറയുന്നു . എന്നാല്‍ ഈ അടുത്തിടെ മാലിനി സഞ്ജയില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിച്ചിരുന്നു. മാലിനിക്ക് മറ്റൊരു യുവാവുമായി ബന്ധമുള്ളതിനാലാണ് സഞ്ജയുമായി അകലാന്‍ ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇതാണ് കൊലപാതകത്തിനു കാരണമായതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മാലിനിയേയും കാമുകനെന്ന് കരുതുന്ന ബന്ധു കൂടിയായ രഞ്ജിത് കുമാറിനേയുമാണ് സഞ്ജയ് കൊലപ്പെടുത്തിയത്. ഇരുവരും ഹൗസിങ് പ്ലോട്ട് സന്ദര്‍ശിക്കാനായി ഒന്നിച്ചെത്തിയപ്പോഴാണ് സംഭവം. കാറില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ പ്രതി ഇരുവരേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രണയപ്പകയാണ് കൊലപാതകത്തിനു കാരണമായതെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗ്സഥന്‍ വ്യക്തമാക്കുന്നു.  

കൊലപാതകത്തിനു പിന്നാലെ സഞ്ജയ് ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം തമിഴ്നാട്ടില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദമായും തിരുപ്പത്തൂര്‍ കൊലപാതകം മാറുകയാണ്. ഈ കൊലപാതകത്തിനു തലേ ദിവസമാണ് പല്ലാവരത്ത് ഒരു യുവാവ് കൊല്ലപ്പെട്ടത്. 

ടിവികെ അധികാരത്തിലെത്തിയതു മുതല്‍ തമിഴ്നാട്ടിലെ ക്രമസമാധാനനില തകര്‍ന്നുവെന്ന് ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു. ദീപാവലി സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 13 കൊലപാതകങ്ങള്‍ നടന്നതും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ലഹരിമാഫിയയെ നിയന്ത്രിക്കാന്‍ മുന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് നിലവിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്ന് ടിവികെ തിരിച്ചടിച്ചു. 

A double murder has occurred in the Tirupattur district of Tamil Nadu:

A double murder has occurred in the Tirupattur district of Tamil Nadu, driven by a vendetta stemming from a romantic relationship. The victims were a former classmatewhom the perpetrator had met at a school reunion and a man suspected of being her lover. The police have arrested the accused, Sanjay Gandh