chalakkudy-train-hit

TOPICS COVERED

  • രമ്യയുടെ സഹോദരീ ഭര്‍ത്താവിന്റെ ലോറികളില്‍ ഡ്രൈവറായിരുന്നു അഖില്‍. ഈ പരിചയമാണ് പ്രണയത്തിലേയ്ക്കു വഴിമാറിയത്.

ചാലക്കുടിയില്‍ കമിതാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. മാള അന്നമനട സ്വദേശി രമ്യ(42), മാള കോട്ടമുറി സ്വദേശി അഖില്‍രാജ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രണയം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 

രമ്യയും അഖില്‍രാജും പ്രണയത്തിലായിരുന്നു. രമ്യയുടെ സഹോദരീ ഭര്‍ത്താവിന്റെ ലോറികളില്‍ ഡ്രൈവറായിരുന്നു അഖില്‍. ഈ പരിചയമാണ് പ്രണയത്തിലേയ്ക്കു വഴിമാറിയത്. എന്നാല്‍ ഈയിടെ പ്രണയം വീട്ടിലറിഞ്ഞു. അഖിലിന്‍റെ ഭാര്യ വാട്സാപ്പ് ചാറ്റ് വായിച്ചു. അഖിലും രമ്യയും തമ്മിലുള്ള പ്രണയം കണ്ടെത്തിയ ശേഷം വീട്ടില്‍ കലഹമായി. 

അഖിലിന്‍റെ മര്‍ദനത്തില്‍ ഭാര്യയ്ക്കും ഭാര്യാ പിതാവിനും മര്‍ദനമേറ്റിരുന്നു. അഖിലിനെതിരെ ഭാര്യയും ഭാര്യാപിതാവും മാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇന്നു ഹാജരാകാന്‍ പൊലീസിന് അഖിലിനോട് പറഞ്ഞിരുന്നു. പൊലീസ് ചോദ്യംചെയ്താല്‍ എല്ലാ കാര്യങ്ങളും പുറത്തു വരുമെന്ന് അഖിലും രമ്യയും കരുതി. ഇക്കാരണത്താല്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

അഖിലിന്‍റെ ഭാര്യ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്ന് വിവരമനുസരിച്ച് പൊലീസിന് അറിയിപ്പ് കിട്ടിയിരുന്നു. കുടുംബാംഗങ്ങളേയും പൊലീസിനേയും അഭിമുഖീകരിക്കാന്‍ പറ്റാത്തതിന്‍റെ മാനസിക വിഷമമാകാം ജീവനൊടുക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. 

രമ്യയുടെ രണ്ട് മക്കള്‍ കൗമാരക്കാരാണ്. ഭര്‍ത്താവ് ചെത്തു തൊഴിലാളിയാണ്. അഖില്‍രാജിന്  ഭാര്യയും മൂന്നു വയസുള്ള കുഞ്ഞുമുണ്ട്. അഖില്‍ ഡ്രൈവറാണ്. ഇലക്ട്രിക് കടയിലെ ജീവനക്കാരിയാണ് രമ്യ. ഇരുവരും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. 

ENGLISH SUMMARY:

A couple from Mala died after being hit by a train in Chalakudy last night. The deceased have been identified as Ramya (42) from Annamanada and Akhilraj (29) from Kottamuri. According to police sources, the two had been in a relationship for a year after Akhil, a lorry driver working for Ramya’s brother-in-law, became acquainted with her. Their affair recently came to light when Akhil’s wife discovered their WhatsApp messages, leading to a domestic dispute during which Akhil allegedly assaulted his wife and father-in-law. Following a police complaint filed at the Mala station and a summons for Akhil to appear for questioning today, both reportedly took the extreme step fearing social stigma and police interrogation. Both deceased are survived by their spouses and children.