old-man-sleep

AI Image

TOPICS COVERED

വയസ് 85 ആയി. കുറച്ച് സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കണമെന്നാണ് ആ വയോധികന്‍റെ ആഗ്രഹം. എന്നാല്‍ ഇതിന് വിലങ്ങുതടിയായി നില്‍ക്കുന്നതോ മകനും ഭാര്യയും. ഒടുവില്‍ ആ വയോധികന്‍ കോടതി കയറി. ഡല്‍ഹിയില്‍ നിന്നാണ് കൗതുകകരമായി വാര്‍ത്ത പുറത്തുവരുന്നത്. 

തന്‍റെ മൂത്തമകനെയും ഭാര്യയേയും വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ജില്ല മജിസ്ട്രേറ്റിനെ വയോധികന്‍ സമീപിക്കുന്നതോടെയാണ് കഥ തുടങ്ങുന്നത്. തന്‍റെ അനുവാദമില്ലാതെ മൂത്തമകനും ഭാര്യയും വീട്ടില്‍ താമസിക്കുന്നെന്നും ദ്രോഹിക്കുന്നെന്നും വയോധികന്‍ മജിസ്ട്രേറ്റിന് പരാതി നല്‍കി. എന്നാല്‍ ഇവിടെ വയോധികന് തിരിച്ചടിയാണുണ്ടായത്. ഇയാളെ കുടുംബം ഉപദ്രവിച്ചെന്നതിന് തെളിവില്ലെന്നും ബിസിനസ് തര്‍ക്കം തീര്‍ക്കാനായി മക്കളെ വീട്ടില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കുകയാണ് വയോധികനെന്നും മജിസ്ട്രേറ്റ് നിരീക്ഷിച്ചു. ഇതിന് പിന്നാലെ വയോധികന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

നവംബര്‍ 20ന് ജസ്റ്റിസ് അമിത് മഹാജന്‍ കേസില്‍ സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചത്. വയോധികനെ സ്വന്തം വീട് പങ്കുവയ്ക്കാന്‍ അയാളുടെ മക്കള്‍ക്ക് നിര്‍ബന്ധിക്കാനാവില്ല. രണ്ടു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം 2022 മുതല്‍ വഷളാണെന്നും അന്ന് മുതല്‍ വയോധികന്‍ പൊലീസം സംരക്ഷണം ആവശ്യപ്പെട്ടിരുന്നെന്നും കോടതി നിരീക്ഷിച്ചു. 85 വയസാണെങ്കില്‍ പോലും സ്വവസതില്‍ അന്തസോടെ ജീവിക്കാന്‍ വയോധികന് അവകാശമുണ്ടെന്ന് കോടതി നീരക്ഷിച്ചു.

ഇരുവരും തമ്മില്‍ ബിസിനസ് തര്‍ക്കമുണ്ടെന്നതില്‍ വ്യക്തതയില്ലെന്നും എന്നാല്‍ തര്‍ക്കമുണ്ടെങ്കില്‍ പോലും വയോധികന്‍റെ വീട്ടില്‍ അനുവാദമിവല്ലാതെ താമസിക്കാന്‍ മക്കള്‍ക്ക് അനുവാദമില്ലെന്ന് കോടതി നിരീക്ഷിച്ചു.ഇതോട മക്കള്‍ക്ക് വീടൊഴിഞ്ഞുമാറാന്‍ നോട്ടിസ് കൊടുക്കാന്‍ കോടതി ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കുള്ളില്‍ വീട് വിടാനാണ് നിര്‍ദേശം. 

ENGLISH SUMMARY:

A landmark Delhi High Court ruling stating that an 85-year-old elderly man has the right to live with dignity in his own home without being forced to share it with his adult son and daughter-in-law. The court ordered the children to vacate the property within four weeks, emphasizing a senior citizen's autonomy over personal housing.