Image Credit/ X/ @cpt2025

Image Credit/ X/ @cpt2025

TOPICS COVERED

  • മദ്യപിക്കാനെത്തുന്നവര്‍ക്ക് ആരോഗ്യപരിശോധന . ബിപി, ഷുഗര്‍, ലിവര്‍ ടെസ്റ്റുകള്‍ നടത്തി ബോധവല്‍ക്കരണം

മദ്യശാലകളിലെത്തുന്നവര്‍ക്ക് കരള്‍ പരിശോധന നടത്തുന്ന പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സാഗര്‍ മദ്യദുരന്തത്തിനു പിന്നാലെയാണ് പുതിയ നീക്കം. ആരോഗ്യപരിശോധനാ ക്യാംപ് നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.

Also Read: മുസ്‍ലിം വോട്ടില്ലാതെ പറ്റില്ലെന്ന് എന്‍ഡിഎ സഖ്യകക്ഷി; മുസ്‍ലിംകളെ സ്ഥാനാര്‍ഥിയാക്കും; ബിജെപി ഇടയുമോ

മദ്യശാലകളിലെത്തുന്നവര്‍ക്കായി ആരോഗ്യപരിശോധന ക്യാംപുകള്‍ നടത്തുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ടെണ്ണം അടിക്കാനെത്തുന്നവരുടെ ബിപി, ഷുഗര്‍, ലിവര്‍ ടെസ്റ്റുകളൊക്കെ നടത്തി ഫലം കാണിച്ചുകൊടുക്കും. ആരോഗ്യം പ്രശ്നത്തിലാണെന്നും ഇനിയും തുടര്‍ന്നാല്‍ കൈവിട്ടുപോകുമെന്നുമാണ് അവസ്ഥയെങ്കില്‍ സാഹചര്യം ബോധ്യപ്പെടുത്തിക്കൊടുക്കും. ഇനി ഈ വഴി വരരുതെന്ന അവസ്ഥയാണെങ്കില്‍ അതും പറഞ്ഞ് മനസിലാക്കും. ജീവന്‍ അപകടത്തിലാണെന്നു തിരിച്ചറിഞ്ഞ് മദ്യപാനം അതോടെ നിര്‍ത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ഈ കരുതല്‍ ക്യാംപുകള്‍ നടത്തുന്നത്. 

ആരോഗ്യ എക്സൈസ് സംഘങ്ങള്‍ സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പതിവുകാരെയൊക്കെ ഇപ്പോള്‍ തന്നെ ഉപദേശിച്ചുതുടങ്ങിയിട്ടുണ്ട് ഉദ്യോഗസ്ഥര്‍. സാഗര്‍ സിറ്റി, ദേവൂരി, രാഹ്‌ലി, ബിന,ഖുറായ് എന്നിവിടങ്ങളില്‍ നൂറോളം മദ്യപാനികള്‍ പരിശോധനയ്ക്കു വിധേയരായി. 

സാഗര്‍ മദ്യദുരന്തത്തില്‍ 20 പേരാണ് മരിച്ചത്. ഇതോടെ ജില്ലാ ജഡ്ജി ദിലിപ് കുമാര്‍ യാദവാണ് സ്ഥിരം മദ്യപാനികളെ ബോധവല്‍ക്കരിക്കണമെന്ന് ഉത്തരവിട്ടത്. മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നേരത്തേ തന്നെ ഗുരുതരമായ കരള്‍, വൃക്ക രോഗങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കോടതി ഇടപെടലുണ്ടായത്. പദ്ധതിയുടെ ഉദ്ഘാടനവും ജഡ്ജി തന്നെ നിര്‍വഹിച്ചു. പരിശോധന കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. 

Madhya Pradesh to Conduct Liver Tests at Liquor Shops to Warn Drinkers:

Madhya Pradesh government has launched a health screening initiative at liquor shops to raise awareness about the health risks of alcohol consumption. People visiting liquor outlets will undergo tests for blood pressure, blood sugar and liver function, with medical advice based on their results