മഹാരാഷ്ട്ര അമരാവതിയിലെ ജില്ലാ ആശുപത്രിയിലെ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ച് മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ആറ് കുട്ടികള്‍ക്ക് പരുക്കേറ്റു. ജില്ല വനിത ആശുപത്രിയിലെ എന്‍ഐസിയുവിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.
ആശുപത്രിയുടെ മൂന്നാംനിലയിലാണ് പുലര്‍ച്ചെ മൂന്നരയോടെ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചത്. അപകടമുണ്ടായ സമയത്ത് 39 നവജാത ശിശുക്കള്‍ എസ്എന്‍സിയുവിലുണ്ടായിരുന്നു. അപകടമുണ്ടായതിനു പിന്നാലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും ഓടിയെത്തിയാണ് കുഞ്ഞുങ്ങളെ മാറ്റിയത്.
Also Read: ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി, കുടല്‍ പുറത്ത്; കണ്ട് പരിഭ്രാന്തയായ ഭാര്യ ടെറസിൽ നിന്നുംചാടി
ഗുരുതരമായി പരുക്കേറ്റ ആറ് കുഞ്ഞുങ്ങളെ അടുത്തുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.