ശശീന്ദ്രൻ കാത്തിരിപ്പിലാണ്

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാവുന്ന ലക്ഷണമൊക്കെ കണ്ടുതുടങ്ങിയിട്ടുണ്ട്. തോമസ് ചാണ്ടി രാജിവക്കുമോ എന്നു ചോദിക്കുമ്പോള്‍ അത് താനല്ല, എന്‍സിപി പറയട്ടെ എന്നു പറയാറുള്ള മുഖ്യമന്ത്രി വിജയന്‍ സഖാവ് പക്ഷേ ഇക്കാര്യത്തില്‍ തന്‍റെ സൈഡില്‍ നിന്നുള്ള പച്ചക്കൊടി ആദ്യമേ കാട്ടിയിട്ടുണ്ട്. ഇതിനെ വൈരുദ്ധ്യാത്മക മുന്നണിമര്യാദവാദം എന്നാണ് ഇടതുമുന്നണിയില്‍ വിളിക്കാറ്.

ചാണ്ടിയെ കെട്ട് കെട്ടിക്കുമ്പോഴേക്കും താന്‍ വെറുമൊരു ശശിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എ.കെ.ശശീന്ദ്രന് എന്തുകൊണ്ടും ഉണ്ട്. അതിന്‍റെ രണ്ടാംഘട്ടമാണിത്. ആദ്യഘട്ടം തോമസ് ചാണ്ടിയെ ഇറക്കിവിടലായിരുന്നു. ഇതിപ്പോ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ ശബ്ദമാണെന്ന് തെളിയിക്കാന്‍ പോലും കഴിഞ്ഞില്ലാന്നൊക്കെയാണ് പറയുന്നത്. ഇതുകേട്ട് ശശീന്ദ്രന് വരെ ആ ഫോണ്‍ സംഭാഷണത്തില്‍ പിന്നെയാരായിരുന്നു എന്ന സംശയം കലശലാണ്. ഏതായാലും കാത്തിരിപ്പ് തുടരുകയാണ്.