ബാബുവിന്‍റെ ഇളവ് മറ്റാര്‍ക്കുമില്ല; കുമ്പാച്ചി മലയില്‍ പ്രവേശിച്ചാല്‍ കര്‍ശന നടപടി

ചെറാട് കുമ്പാച്ചി മലയിൽ കയറിയ ബാബുവിന് ലഭിച്ച ഇളവ് മറ്റാർക്കും ലഭിക്കില്ലെന്ന്  വനം മന്ത്രി എ.കെ ശശീന്ദ്രൻ. വനത്തിൽ അനധികൃതമായി പ്രവേശിച്ചാൽ കർശന നടപടി ഉണ്ടാകും. ബാബു നിയമ ലംഘനമാണ് നടത്തിയതെങ്കിലും തൽകാലം നടപടി വേണ്ടെന്ന് തീരുമാനിച്ചതാണ്. ചെറാട് മേഖലയിൽ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

അതേസമയം, ചേറാട് കുമ്പാച്ചി മലയിലേക്ക് അനധികൃതമായി ആളുകള്‍ കയറിയാല്‍ കര്‍ശനനടപടിയെന്ന് റവന്യൂമന്ത്രി. ജില്ലാകലക്ടറെ കണ്‍വീനറാക്കി സമിതി രൂപീകരിക്കും. ബാബുവിന് ലഭ്യമായ ഇളവ് ഇനി ആര്‍ക്കും നല്‍കില്ലെന്നും െക.രാജന്‍ പറഞ്ഞു.